സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പിലെ തീര്‍ത്ഥാടകര്‍ 36 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടങ്ങി

Imageസത്യന്‍ പുളിക്കല്‍
കൊണ്ടോട്ടി:
സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പ്‌ വഴി തീര്‍ത്ഥാടനത്തിന്‌ പോകുന്ന സംഘം 36 മണിക്കൂറോളം കരിപ്പൂര്‍ വിമാന താവളത്തില്‍ കുടുങ്ങി. വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായ ഹജ്ജ്‌ കര്‍മ്മത്തിനായി ഉറ്റവരുമായി യാത്ര പറഞ്ഞിറങ്ങിയ 430 തീര്‍ത്ഥാടകരാണ്‌ ഇഖ്രാം വേഷത്തില്‍ ഒന്നര ദിവസം വിമാനതാവളത്തിനുള്ളില്‍ കഴിഞ്ഞത്‌.

വ്യാഴാഴ്ച രാവിലെ ആറു മണിയോടെ യാത്ര പോകേണ്ടവരായിരുന്നു ഇവര്‍. കരിപ്പൂര്‍ വിമാന താവളത്തിലെ വില്ലനായ മൂടല്‍ മഞ്ഞ്‌ കാരണം ഇറങ്ങാനാവാതെ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പ്‌ വഴി തീര്‍ത്ഥാടനത്തിനായി ചാര്‍ട്ട്‌ ചെയ്ത്‌ എയര്‍ ഇന്ത്യയുടെ ജംബോ വിമാനം കൊച്ചിയിലേക്ക്‌ തിരിച്ചു വിട്ടിരുന്നു. രാവിലെ പത്തരക്കു ശേഷമാണ്‌ വിമാനം തിരിച്ചെത്തിയത്‌. തുടര്‍ന്ന്‌ തീര്‍ത്ഥാടകര്‍ വിമാനത്തില്‍ കയറിയിരുന്നുവെങ്കിലും രാജ്യാന്തര നിയമ പ്രകാരം തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന്‌ പറഞ്ഞ്‌ പെയിലറ്റ്‌ ഇറങ്ങിപോകുകായയിരുന്നു. വിമാനം വൈകി എത്തിയിട്ടും തീര്‍ത്ഥാടകരുടെ പരിശോധനകള്‍ക്കായി ഏറെ സമയം ചെലവഴിച്ചുവെന്നാണ്‌ പെയിലറ്റിനെ ചൊടിപ്പിച്ച സംഭവം. പെയിലറ്റ്‌ ഇറങ്ങിപോയ ശേഷം മൂന്നു മണിക്കൂറിലേറെ ഹജ്ജ്‌ യാത്രികര്‍ വിമാനത്തിനുള്ളില്‍ തന്നെയിരുന്നു. തുടര്‍ന്ന്‌ അധികൃതര്‍ ഇടപ്പെട്ട്‌ ഇവരെ അനുനയിപ്പിച്ച്‌ വിമാനത്തില്‍ നിന്നും ഇറക്കി വിമാന താവളത്തിനുള്ളിലെ സെക്യുരിറ്റി ലോഞ്ചില്‍ താമസിപ്പിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചയോടെയെങ്കിലും യാത്ര തിരിക്കാനാവുമെന്ന പ്രതീക്ഷയിലും ഇഹ്‌റാം വേഷത്തില്‍ ഹജ്ജ്‌ ക്യാംപിലേക്ക്‌ തിരിച്ചു പോകാന്‍ വിഷമമുള്ളതിനാലും ഇവര്‍ വിമാനതാവളത്തിനുള്ളില്‍ തന്നെ കഴിഞ്ഞു . എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ തീര്‍ത്ഥാടകരെയും കൊണ്ട്‌ ഇന്നലെ വൈകീട്ട്‌ ആറു മണി കഴിഞ്ഞാണ്‌ വിമാനം പുറപ്പെട്ടത്‌. ബുധനാഴ്ച രാത്രി തന്നെ വിമാന താവളത്തില്‍ എത്തിയവരാണ്‌ ഇവരില്‍ ഭൂരിഭാഗം പേരും. പരിശുദ്ധ ഹജ്ജിനായി പുറപ്പെടുന്ന തങ്ങള്‍ ഇഹ്‌റാം വേഷത്തില്‍ രണ്ടു ദിവസത്തോളം വിമാനതാവളത്തിനുള്ളില്‍ കഴിഞ്ഞതിലും വിമാനത്തില്‍ കയറിയ ശേഷം തിരിച്ചിറങ്ങേണ്ടി വന്നതും ഏറെ സങ്കടകരമായി എന്ന്‌ തീര്‍ത്ഥാടകര്‍ പരാതിപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls