ഇത്‌ സന്മനസുള്ളവര്‍ക്ക്‌ ചേരുമോ?

കലയും പ്രണയവും മതത്തിന്റെയും ജാതിയുടെയും സ്വാധീനത്തില്‍ നിന്നും ജന്മമെടുക്കുന്ന കാര്യങ്ങളല്ല. അവ രണ്ടും ജാതിമതത്തിന്‌ അതീതമായി മനുഷ്യമനസില്‍ രൂപംകൊള്ളുന്ന ഒരുതരം വികാരമാണ്‌, സര്‍ഗവാസനയാണ്‌.

മതശാസനകളനുസരിച്ച്‌ ജീവിക്കുന്ന യുവതീ യുവാക്കള്‍ ആരും മതകല്‍പ്പനകള്‍ക്ക്‌ വിരുദ്ധമായ ലൈംഗികബന്ധത്തിനോ പ്രണയബന്ധത്തിനോ സാഹസം കാണിക്കാറില്ല. അവര്‍ എതിര്‍ലിംഗത്തില്‍പ്പെട്ട ഒരു ജീവിതപങ്കാളിയെ വിവാഹം ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍; പരമാവധി അത്‌ സ്വസമുദായത്തില്‍പ്പെട്ട ഇണയെയാണ്‌ തെരഞ്ഞെടുക്കുക. ആയതിന്‌ അപവാദമായി വഴിവിട്ട ജീവിതം നയിക്കുന്ന യുവതീ യുവാക്കളുടെ ചപലതയോ തന്നിഷ്ടമോ ആണ്‌ ഭിന്ന മത-ജാതികളില്‍പ്പെട്ടവരുമായുള്ള പ്രണയത്തിനും അടുപ്പത്തിനും അവസാനം വിവാഹത്തിലും കലാശിക്കുന്നത്‌. നമ്മുടെ നാട്ടിലെ പ്രധാന മതസ്ഥരായ മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു മുതലായ മിക്ക മതങ്ങളിലും പെട്ട യുവതീയുവാക്കള്‍ അപൂര്‍വമായെങ്കിലും ഈ പ്രണയബന്ധത്തിന്‌ സാക്ഷികളായവരാണ്‌. എന്നിരിക്കെ 'ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌' എന്ന പേരിട്ട്‌ ഇസ്ലാമിനെയും മുസ്ലീം സമുദായത്തെയും മാത്രം പ്രതിസ്ഥാനത്തുനിര്‍ത്തി മതം മാറ്റം എന്നാരോപിച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്നത്‌ സന്മനസ്സുള്ളവര്‍ക്ക്‌ ചേര്‍ന്നതാണോ?

എ.എം. ഹുസൈന്‍
മട്ടാഞ്ചേരി

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls