|
ഹോളിവുഡ് താരം പാട്രിക് സ്വയസ് അന്തരിച്ചു |
ലോസാഞ്ചലസ്: ഡേര്‍ട്ടി ഡാന്‍സിംഗ്, ഗോസ്റ്റ് എന്നീ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ പാട്രിക് സ്വയസ്(57) അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. പാന്‍ക്രിയാസിലെ ക്യാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2008ലാണ് സ്വയസിന് രോഗബാധ സ്ഥിരീകരിച്ചത്.
രക്ഷപ്പെടാന്‍ ഒരു ശതമാനം സാദ്ധ്യത മാത്രമാണ് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. 1991ല്‍ ഏറ്റവും ലൈംഗീകാര്‍ഷകത്വമുള്ള വ്യക്തിയായി പീപ്പിള്‍ മാഗസിന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. |