ആസിയാന്‍-കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തും: പ്രധാനമന്ത്രി

Imageന്യുഡല്‍ഹി: കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. തായ്‌ലന്‍ഡില്‍ നടക്കുന്ന ഇന്തോ-അസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെടും മുന്‍പ്‌ ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ

വാര്‍ത്താക്കുറിപ്പിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. അസിയാന്‍ രാജ്യങ്ങളുമായും കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച്‌ പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തും. സാമ്പത്തിക സഹകരണം, കാര്‍ഷിക മേഖല, ശാസ്ത്ര സാങ്കേതിക മേഖല, വിവര സാങ്കേതിക - വാര്‍ത്താ വിതരണ മേഖല തുടങ്ങിയവയില്‍ അസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യയുടെ കിഴക്കു നോക്കി നയത്തിന്റെ ഭാഗമായാണ്‌ അസിയാന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുന്നതെന്നും വാര്‍ത്താക്കുറിപ്പ്‌ വ്യക്തമാക്കി. ഇന്ത്യ-അസിയാന്‍ ചരക്കു വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതോടെ അസിയാന്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണത്തിനുള്ള വഴി തുറന്നിട്ടുണ്ട്‌. അസിയാന്‍ രാജ്യങ്ങളുമായി പ്രാദേശിക വ്യാപാരം, സാമ്പത്തിക നിക്ഷേപം എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും. 2008ല്‍ ഇന്ത്യയും അസിയാന്‍ രാജ്യങ്ങളും തമ്മില്‍ 4800 കോടി ഡോളറിന്റെ വ്യാപാരമാണ്‌ നടന്നത്‌.

ഇന്ത്യയും അസിയാന്‍ രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ പോലെ സേവന മേഖലയിലും നിക്ഷേപ മേഖലയിലും അസിയാന്‍ രാജ്യങ്ങളുമായി പുതിയ കരാറുകള്‍ ഉണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പ്‌ വ്യക്തമാക്കി. ഊര്‍ജ്ജം, വിദ്യാഭ്യാസം, സാമ്പത്തികം, പകര്‍ച്ച വ്യാധികള്‍, ദേശിയ ദുരന്ത നിവാരണ മേഖല എന്നിവയിലെ സഹകരണം സംബന്ധിച്ച്‌ തായ്‌ലന്‍ഡില്‍ നടക്കുന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുത്ത്‌ കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുമെന്നും വാര്‍ത്താക്കുറിപ്പ്‌ വ്യക്തമാക്കി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls