| 'പ്രോസിക്യൂട്ട് ചെയ്യേണ്ടത് കണ്ണൂര് കലക്ടറെ' |
|
സി എം പി ജനറല് സെക്രട്ടറി എം വി രാഘവന്. കെ സുധാകരന് എതിരേ ജാമ്യമില്ലാത്ത വകുപ്പ് ചേര്ത്താണ് കേസെടുത്തത്. തൂക്കികൊല്ലാന് പറയാത്തത് ഭാഗ്യം. സി എം പി ജില്ലാ ആസ്ഥാനത്ത് വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു എം വി ആര്. എല് ഡി എഫിന് വേണ്ടി പ്രവര്ത്തിക്കുന്ന കലക്ടറുടെ നടപടി നിര്ഭാഗ്യകരമാണ്. വോട്ടര് പട്ടികയുടെ കോപ്പി ഇതുവരേ നല്കാന് കലക്ടര് തയ്യാറാവുന്നില്ല. പട്ടികയെ കുറിച്ച് ആക്ഷേപം ഉന്നയിക്കാനുള്ള യു ഡി എഫിന്റെ അവകാശം നിഷേധിക്കാനാണിത്. മാസങ്ങള്ക്ക് മുമ്പ് നടന്ന പാര്ലമെന്റ് ഇലക്ഷനു വേണ്ടി തയ്യാറാക്കിയ വോട്ടര് പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്തണം. പുതിയ കള്ളവോട്ടുകള് പൂര്ണ്ണമായും നീക്കണമെന്നും എം വി ആര് ആവശ്യപ്പെട്ടു. പാര്ലമെന്റ് ഇലക്ഷന് സമയത്തെ വോട്ടര് പട്ടിക എല്ലാ മുന്നണികളും അംഗീകരിച്ചതാണെന്നും എം വി ആര് പറഞ്ഞു.
തിരഞ്ഞെടുപ്പ് നീതി പൂര്വ്വം നടത്താന് കഴിയണം .വോട്ടര് പട്ടിക കുറ്റമറ്റതാക്കുകയാണ് വേണ്ടത്. അല്ലാതെ ജയവും തോല്വിയുമല്ല ഇവിടെ പ്രശ്നം. എ കെ ജി, പരിയാരം മോഡല് തെരഞ്ഞെടുപ്പിനാണ് എല് ഡി എഫ് ശ്രമിക്കുന്നതെന്നും രാഘവന് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില് ഒരു സീറ്റെങ്കിലും ലഭിക്കണമെന്ന ആഗ്രഹമാണ് എല് ഡി എഫിനെ ഇത്ര നീച പ്രവൃത്തികള്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. 6 മാസം കൊണ്ട് പതിനായിരക്കണക്കിന് വോട്ടുകള് ഒരു നിയോജക മണ്ഡലത്തില് പുതുതായി വരികയെന്നത് അംഗീകരിക്കാന് കഴിയില്ല. കണ്ണൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അഭിപ്രായമില്ലെന്നും രാഘവന് പറഞ്ഞു. |
| < മുന് പേജ് | അടുത്തത് > |
|---|

കണ്ണൂര്: തഹസില്ദാര്ക്ക് പരാതിയില്ലാത്ത സംഭവത്തില് കെ സുധാകരന് എതിരേ കേസെടുക്കാന് നിര്ദ്ദേശിച്ച കലക്ടറെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടതെന്ന് 
-°C 