സിനിമ-സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു
Imageകൊല്ലം: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍(64) അന്തരിച്ചു. കൊല്ലം  കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാജസേനനന്‍ സംവിധാനം ചെയ്ത സത്യഭാമക്കൊരു പ്രേമലേഖനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തെത്തിയത്.
തൂടര്‍ന്ന് തൂവല്‍കൊട്ടാരം, ദില്ലിവാല രാജുകുമാരന്‍, സൂപ്പര്‍മാന്‍, സ്വപ്നലോകത്തെ ബാലഭാസ്‌ക്കരന്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. കൂടുതലായും രാജസേനന്‍ ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും അഭിനയിച്ചത്. നാടകങ്ങളിലൂടെയാണ് രാമചന്ദ്രന്‍ അഭിനയലോകത്ത് അറിയപ്പെടുന്നത്. നൂറോളം നാടകങ്ങളില്‍ വേഷമിടാന്‍ അദ്ദേഹത്തിനായി. സംസ്‌കാരം ഇന്ന് വൈകീട്ട്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls