സുപ്രധാന പ്രതിരോധ പദ്ധതികള്‍ കേരളത്തില്‍
Imageകേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നേതൃത്വം നല്‍കുന്ന പ്രതിരോധ മന്ത്രാലയത്തിന് സ്വയംപര്യാപ്തതയെന്നത് ആപ്തവാക്യമായി മാറി. അതിന്റെ ഭാഗമായി സമീപ കാലത്ത് ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
കൂടാതെ സായുധസേനകളില്‍ സുപ്രധാന പ്രതിരോധ ഉപകരണങ്ങളും പ്ലാറ്റ്‌ഫോമുകളും സ്ഥാപിക്കുകയുംചെയ്തു. ഇന്ത്യന്‍ കരസേനയ്ക്കു വേണ്ടി ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍മ്മിച്ച അര്‍ജുന്‍ ടാങ്ക്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് വ്യോമസേനയ്ക്കു വേണ്ടി നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍, നാവികസേനയ്ക്കു വേണ്ടി മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പലുകള്‍ എന്നിവ ഇതില്‍ ചിലതാണ്.
ഇന്ത്യന്‍ വ്യവസായത്തില്‍നിന്നുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത വികസിപ്പിക്കുന്നതിനുമായി ഒരു ദേശീയ പ്രതിരോധ നിര്‍മ്മാണ നയം പ്രതിരോധ മന്ത്രി എ.കെ. ആന്റണി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ മസഗോണ്‍ ഡോക്, കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ്, ഗോവയിലെ ഗോവ ഷിപ്പ്‌യാര്‍ഡ്, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് എന്നീ നാല് പ്രതിരോധ ഷിപ്പ്‌യാര്‍ഡുകള്‍ ആധുനികവത്കരണത്തിന്റെ പാതയിലാണ്. 2009ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ ആധുനികവത്കരണ പരിപാടി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ പ്രതിരോധ ഷിപ്പ്‌യാര്‍ഡുകള്‍ വേഗമേറിയതും സുസജ്ജവുമായ ആധുനിക യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മ്മിക്കാനുള്ള മത്സരക്ഷമതയാര്‍ന്ന നിലവാരത്തിലെത്തിച്ചേരും.  
 
നാവിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോഴിക്കോട്ട് കപ്പല്‍ രൂപകല്പന- സാങ്കേതിക- ഗവേഷണ കേന്ദ്രം (നിര്‍ദേശ്) സ്ഥാപിക്കുന്നത്.  ഈ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍സ്റ്റിറ്റിയൂട്ടായ നിര്‍ദേശിനുള്ള സാമ്പത്തിക സഹായം ഭാരതസര്‍ക്കാറും നാല് പ്രതിരോധ ഷിപ്പ്‌യാര്‍ഡുകളുമാണ് നല്‍കുന്നത്. നാവിക-തീര സംരക്ഷണ സേനകള്‍ക്ക് ആവശ്യമായ യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും ഗവേഷണത്തിലും രൂപകല്പനയിലും സ്വയം പര്യാപ്തത കൈവരിക്കുകയെന്നതും രാജ്യത്തിനുള്ളില്‍ തന്നെ പ്രതിരോധമേഖലയിലേക്ക് ആവശ്യമായ സുപ്രധാന ഉപകരണങ്ങളുടെയും മറ്റും നിര്‍മ്മാണത്തില്‍  ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തെ പിന്തുണയ്ക്കുകയെന്നതുമാണ് നിര്‍ദേശിന്റെ ലക്ഷ്യം.
 
ഡിആര്‍ഡിഒയ്ക്ക് കീഴില്‍ തിരുവനന്തപുരത്ത് ബ്രഹ്‌മോസ് എയറോസ്‌പേസ് യൂണിറ്റ്, കൊച്ചിയില്‍ ബിഇഎല്ലിന്റെ പ്രൊഡക്ട് സപ്പോര്‍ട്ട് സെന്റര്‍, പാലക്കാട്ട് ബിഇഎംഎല്ലിന്റെ പ്രതിരോധ വാഹന യൂണിറ്റ്, കാസര്‍ഗോഡ് എച്ച്എഎല്‍ സ്ട്രാറ്റജിക് ഏവിയോണിക്‌സ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതില്‍ പ്രതിരോധ വകുപ്പുമായി കൈകോര്‍ക്കുന്നത് കേരളത്തിന്റെ അഭിമാനമായി മാറുന്നു. പ്രതിരോധ മന്ത്രാലയം സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഞ്ചാമത്തെ സുപ്രധാന പദ്ധതിയാണ് നിര്‍ദേശ്. പ്രതിരോധ വ്യവസായമേഖലയെ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പ്രതിരോധ പദ്ധതികള്‍ക്കാവുമെന്ന് പ്രതീക്ഷിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls