|
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലിറാം ഭഗത് അന്തരിച്ചു |
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബാലിറാം ‘ഭഗത് (89) അന്തരിച്ചു. വൃക്കയ്ക്കും കരളിനും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലിറാം ‘ഗത് ഡല്‍ഹി അപ്പോളോ ആസ്?പത്രിയില്‍ വെച്ചാണ് അന്തരിച്ചത്.
197677 വരെ അടിയന്തരാവസ്ഥാ കാലയളവിലാണ് ബാലിറാം സ്പീക്കറായിരുന്നത്. 1922 ല്‍ പാട്‌നയിലെ മഹന്ദിഗഞ്ചില്‍ ജനിച്ച അദ്ദേഹം ഇക്കണോമിക്‌സ് ബിരുദധാരിയാണ്. 1939 ല്‍ കോണ്‍ഗ്രസ് അംഗമായി. 1993 ല്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും 93 മുതല്‍ 98 വരെ രാജസ്ഥാന്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 63 ല്‍ ആസൂത്രണ സഹമന്ത്രിയായും 67 ല്‍ ധനകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. ഭാര്യ വിദ്യാ ‘ഗത്. ഒരു മകനും മകളുമുണ്ട്.
|