| ചോരാത്ത ആവേശം |
ഏഴു വിക്കറ്റ് കയ്യിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 192 റണ്സ്ഡര്ബന്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 303 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം വെളിച്ച കുറവ് മൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 111 എന്ന നിലയിലാണ്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ 192 റണ്‍സ് കൂടി എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര കൈക്കലാക്കാം. 17 റണ്‍സോടെ എബി ഡിവില്ലിയേഴ്‌സും 12 റണ്‍സുമായി ജാക്ക് കാലിസുമാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 228 റണ്‍സില്‍ അവസാനിച്ചു. 96 റണ്‍സെടുത്ത വി വി എസ് ലക്ഷ്മണാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 21 ഉം സഹീര്‍ ഖാന്‍ 27 റണ്‍സുമെടുത്തു. നാലിന് 92 എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്. 23 റണ്‍സോടെ ലക്ഷ്മണും 10 റണ്‍സുമായി ചേത്വേശര്‍ പൂജാരയുമായിരുന്നു ക്രീസില്‍. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കെ പൂജാര പുറത്തായി. തലേന്നത്തെ സ്‌കോറിനോട് ഒന്നു പോലും ചേര്‍ക്കാനാകാതെ പൂജാര മോണ്‍ മോര്‍ക്കലിന് വിക്കറ്റ് സമ്മാനിച്ചു. ആറാം വിക്കറ്റില്‍ ധോണിയും ലക്ഷ്മണും 48 റണ്‍സെടുത്തു. ധോണിയെ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറിന്റെ കയ്യിലെത്തിച്ച സോത്സോബെ ഇന്ത്യയെ വീണ്ടും സമര്‍ദത്തിലാഴ്ത്തി. നാലു റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗിലൂടെ അടുത്ത വിക്കറ്റും വീഴുമ്പോള്‍ ഇന്ത്യ ഏഴിന് 148 ആയി. പിന്നീട് സഹീറിനെ കൂട്ടുപിടിച്ച് ലക്ഷ്മണ്‍ പ്രതീക്ഷ കാത്തു. 70 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ സഹീര്‍ റിയാന്‍ ഹാരിസിന്റെ ഇരയായി. എബി ഡിവില്ലിയേഴ്‌സ് പിടികൂടുകയായിരുന്നു. പിന്നീടിറങ്ങിയ ഇഷാന്ത് ശര്‍മയ്ക്കും ശ്രീശാന്തിനും റണ്ണൊന്നുമെടുക്കാനായില്ല. അവസാനമാണ് ലക്ഷ്മണ്‍ മടങ്ങിയത്. സെഞ്ചുറിയിലേക്ക് കുതിച്ച ലക്ഷ്മണ്‍ സ്റ്റെയ്‌ന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 171 പന്തുകള്‍ നേരിട്ട ലക്ഷ്മണ്‍ 12 ഫോര്‍ പറത്തി. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍ക്കലും സോത്സോബെയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്റ്റെയ്ന്‍ രണ്ടെണ്ണം നേടി. വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായി. സ്‌കോര്‍ ബോര്‍ഡില്‍ 82 റണ്‍സുള്ളപ്പോള്‍ മൂന്ന് മുന്‍ നിര വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഗ്രേയിം സ്മിത്ത് (37), ആല്‍വീറോ പീറ്റേഴ്‌സണ്‍ (26), ഹഷീം അംല (16) എന്നിവരാണ് പുറത്തായത്. ശ്രീശാന്തിനാണ് രണ്ടു വിക്കറ്റ്. പീറ്റേഴ്‌സണെ ഹര്‍ഭജന്‍ പുറത്താക്കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഏഴു വിക്കറ്റ് കയ്യിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 192 റണ്‍സ്
-°C 