| ലോകകപ്പ് സാധ്യത ടീം; കീവിസ് നിരയില്‍ ഏഴ് പുതുമുഖങ്ങള്‍ |
ഹോപ്കിന്‍സിനെ ഒഴിവാക്കി; റീസെ യങ് വിക്കറ്റ് കീപ്പര്ജോഹന്നാസ്ബര്ഗ്: ലോകകപ്പിനുള്ള 30 അംഗ സാധ്യത ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. ഏഴ് പുതുമുഖങ്ങള്‍ ടീമിലുണ്ട്. ഏകദിനത്തില്‍ തുടര്‍ച്ചയായ 11 തോല്‍വികള്‍ ഏറ്റുവാങ്ങിയ കിവീസ് ടീം അഴിച്ചുപണിയുടെ പാതയിലാണ്. കഴിഞ്ഞ ദിവസം മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ജോണ്‍ റൈറ്റിനെ മുഖ്യപരിശീലകനായി നിയമിച്ചിരുന്നു. ജനുവരിയില്‍ 30 അംഗ ടീമിനെ 15 ആക്കി ചുരുക്കും. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതലാണ് ലോകകപ്പ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ന്യൂസിലന്‍ഡ്. ബ്രെന്റ് ആര്‍നല്‍, ഡൗഗ് ബ്രേസ്‌വെല്‍, ഡീന്‍ ബ്രൗണ്‍ലി, ആദം മില്‍നെ, റോബ് നിക്കോള്‍, ലൂക്ക് വുഡ്‌കോക്ക്, റീസ് യങ്. ജനുവരിയില്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന രണ്ടു മല്‍സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 13 അംഗ ടീമില്‍ വിക്കറ്റ് കീപ്പറായ യങുണ്ട്. ഗാരെത്ത് ഹോപ്കിന്‍സിന്‍സിന് പകരമാണ് യങിനെ ഉള്‍പ്പെടുത്തിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെയും ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫ് സ്പിന്നര്‍ ജീതന്‍ പട്ടേലും ബാറ്റ്‌സ്മാന്‍ വാട്ട്‌ലിങിനും സ്ഥാനം നിലനിര്‍ത്താനായില്ല. മൂന്നു മല്‍സര ട്വന്റി-20 പരമ്പരയില്‍ നിന്ന് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. റോസ് ടെയ്‌ലര്‍ പകരം ടീമിനെ നയിക്കും. ബ്രെണ്ടന്‍ മക്കുല്ലം പരുക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്തതിനാല്‍ പീറ്റര്‍ മക്ഗ്ലാഷന്‍ വിക്കറ്റ് കാക്കും. ഏകദിന പരമ്പരയില്‍ ആറു മല്‍സരങ്ങളാണുള്ളത്. ബംഗ്ലാദേശ്, ഇന്ത്യ എന്നിവര്‍ക്കെതിരായ പരമ്പര ഒരു മല്‍സരം പോലും ജയിക്കാതെയാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. 2007 ഉള്‍പ്പെടെ അഞ്ചു ലോകകപ്പുകളില്‍ ന്യൂസിലന്‍ഡ് സെമിയില്‍ കടന്നിരുന്നു. ട്വന്റി-20 ടീം: ഡീന്‍ ബ്രൗണ്‍ലി, ഇയാന്‍ ബട്ട്‌ലര്‍, ജയിംസ് ഫ്രാങ്ക്‌ലിന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബ്രെണ്ടന്‍ മക്കുല്ലം, നഥാന്‍ മക്കുല്ലം, പീറ്റര്‍ മക്ഗ്ലാഷന്‍, കൈല്‍ മില്‍സ്, ആദം മില്‍നെ, ജെസി റൈഡര്‍, ടിം സൗത്തി, സ്‌കോട്ട് സ്റ്റൈറിസ്, റോസ് ടെയ്ര്‍ (ക്യാപ്റ്റന്‍), ലൂക്ക് വുഡ്‌കോക്ക് ടെസ്റ്റ് ടീം: ബ്രെന്റ് ആര്‍നെല്‍, ജയിംസ് ഫ്രാങ്ക്‌ലിന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്രിസ് മാര്‍ട്ടിന്‍, ബ്രെണ്ടന്‍ മക്കുല്ലം, ആന്‍ഡി മക്കേ, ടിം മക്ഇന്റോഷ്, ജെസി റൈഡര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ഡാനിയല്‍ വെട്ടോറി (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, റീസെ യങ്. ലോകകപ്പ് സാധ്യത ടീം: ബ്രെന്റ് ആര്‍നല്‍, ഹമീഷ് ബെന്നറ്റ്, ഡൗഗ് ബ്രേസ്‌വെല്‍, ഡീന്‍ ബോണ്‍ലി, ഇയാന്‍ ബട്ട്‌ലര്‍, ഗ്രാന്റ് എലിയട്ട്, ഡാനിയല്‍ ഫ്‌ളിന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജാമി ഹൗ, ജയിംസ് ഫ്രാങ്ക്‌ലിന്‍, കൈല്‍ മില്‍സ്, ആദം മില്‍നെ, ബ്രെണ്ടന്‍ മക്കുല്ലം, നഥാന്‍ മക്കുല്ലം, പീറ്റര്‍ മക്ഗ്ലാഷന്‍, ആന്‍ഡി മക്കേ, റോബ് നിക്കോള്‍, ജേക്കബ് ഓറം, ജീതന്‍ പട്ടേല്‍, ജെസ് റൈഡര്‍, ടിം സൗത്തി, ഷാനന്‍ സ്റ്റുവര്‍ട്ട്, സ്‌കോട്ട് സ്റ്റൈറിസ്, റോസ് ടെയ്‌ലര്‍, ഡാരില്‍ ടഫി, ഡാനിയല്‍ വെട്ടോറി, ബ്രാഡ്‌ലി ജോണ്‍ വാട്ട്‌ലിങ്, കെയ്ന്‍ വില്യംസണ്‍, ലൂക്ക് വുഡ്‌കോക്ക്, റീസ് യങ് |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഹോപ്കിന്‍സിനെ ഒഴിവാക്കി; റീസെ യങ് വിക്കറ്റ് കീപ്പര്‍
-°C 