|
അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ഉമ്മന്‍ചാണ്ടി |
|
നാദാപുരം: നാദാപുരത്തും കല്ലാച്ചിയിലും നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. നാദാപുരത്ത് സിപിഎം നടത്തിയ അക്രമത്തിന് പോലീസ് ഓത്താശ ചെയ്ത് കൊടുക്കുകയാണുണ്ടായത്.
ഇവിടങ്ങളില്‍ സമാധാനത്തിന് തടസ്സം സൃഷ്ടിയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരും പോലീസുമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന പാതയില്‍ പട്ടാപകല്‍ കടകളില്‍ മോഷണം നടന്നത് പോലീസ് നോക്കിനില്‍ക്കെയാണ്. സംഭവത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തിരിക്കുന്നത് നിരപരാധികളെയാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഘരണമാണ് നാദപുരം. സംഘര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ പെരുകുന്നത്. സര്‍വകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ച് സമാധാനം പുനസ്ഥാപിക്കാനുളള തീരുമാനത്തില്‍ യുഡിഎഫ് പരമാവധി സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.പി.എം-മുസ്ലീംലീഗ് സംഘര്‍ഷമുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരത്തെ കൊളളയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണെന്ന് കെ.പി.സി.സി പര്‍സിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിലെ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാര്‍ട്ടിയുടെ അടവാണിതെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവരെ കൂടാതെ എം.കെ മുനീര്‍, ജി.കാര്‍ത്തികേയന്‍, കെ.എം ഷാജി, ടി.സിദ്ധിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. |