ജനീവയില്‍ ചെറു മഹാവിസ്‌ഫോടനത്തിന് തുടക്കമായി
Imageജനീവ: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ‘മിനി ബിഗ്ബാങ്’ ആരംഭിച്ചു. ലെഡ് അയണ്‍ധാരകള്‍ കൂട്ടിയിടിപ്പിച്ചുകൊണ്ടുള്ള കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയ കാര്യം, യൂറോപ്യന്‍ കണികാപരീക്ഷണ ശാലയായ ‘സേണ്‍’ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ശനിയാഴ്ച രാത്രിയാണ് അയണ്‍ധാരകളുടെ കൂട്ടിയിടി തുടങ്ങിയതെന്ന് ട്വിറ്റര്‍ സന്ദേശം പറയുന്നു. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട ആദ്യനിമിഷങ്ങളിലെ അവസ്ഥ പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കാനുദ്ദേശിച്ചാണ്, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) ലെഡ് അയണ്‍ധാരകളെ കൂട്ടിയിടിപ്പിക്കുന്നത്. ‘മിനി ബിഗ്ബാങ്’ എന്ന് ആ കൂട്ടിയിടികളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങളുടെ താക്കോലാകും മിനി ബിഗ്ബാങുകളെന്നാണ് പ്രതീക്ഷ.
ജനീവയ്ക്ക് സമീപം സ്വിസ്സ്ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്.
 
ഇന്നുവരെ ലോകത്ത് നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. എല്‍.എച്ച്.സിയില്‍ ഏഴു മാസക്കാലം ഉന്നതോര്‍ജനിലയില്‍ പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച ശേഷമാണ്, ലെഡ് അയണുകളുടെ (ചാര്‍ജുള്ള ആറ്റങ്ങളാണ് അയണുകള്‍) കൂട്ടിയിടി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls