സിദ്ധാര്‍ഥ ശങ്കര്‍ റേ അന്തരിച്ചു
Imageകൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും പ്രഗത്ഭ നിയമജ്ഞനുമായിരുന്ന   സിദ്ധാര്‍ഥ ശങ്കര്‍ റേ (90) അന്തരിച്ചു. കുറച്ചുകാലമായി പൊതുജീവിതത്തില്‍ നിന്ന് വിട്ട് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്ന റേ ശനിയാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്.
സംസ്‌കാരം നടത്തി. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബ് ഗവര്‍ണറും യുഎസ് അംബാസഡറുമായിരുന്നു.  ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ കൊച്ചുമകനാണ്. മായാ റേയാണു ഭാര്യ. ഇംഗ്ലണ്ടില്‍നിന്നു നിയമബിരുദമെടുത്തു കല്‍ക്കട്ട ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ബാരിസ്റ്റര്‍ റേ ഡോ. ബി.സി. റോയ് മന്ത്രിസഭയില്‍ അംഗമായാണു ഭരണരംഗത്തു പ്രാഗല്‍ഭ്യം തെളിയിച്ചത്.  ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന റേയെ 1971ല്‍ കേന്ദ്രമന്ത്രിയായി ഇന്ദിര നിയമിച്ചു. 1972 മുതല്‍ അഞ്ചുവര്‍ഷമാണു ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നത്.

ഭരണകാലത്തു നക്‌സലുകളെ അമര്‍ച്ച ചെയ്യുന്നതില്‍ വിജയിച്ചിരുന്നു. അത് അതിക്രമത്തിന്റെ വക്കോളമെത്തിയെന്ന് ആരോപണമുയരുകയും പിന്നാലെ വന്ന സിപിഎം മുഖ്യമന്ത്രി ജ്യോതിബസു അന്വേഷണ കമ്മിഷനുകളെ നിയമിക്കുകയും ചെയ്‌തെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയില്ല. സുപ്രീം കോടതിയില്‍ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന അഭിഭാഷകരിലൊരാളായിരുന്നു  റേ. കേരള ഹൈക്കോടതിയിലും പ്രധാനപ്പെട്ട ചില കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls