ഇന്തോനീഷ്യയില്‍ ശക്തമായ അഗ്നിപര്‍വ്വത സ്‌ഫോടനം
Imageജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്നു പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു.
ജാവ ദ്വീപിലെ മെറാപ്പിയിലാണ് അഗ്നിപര്‍വതസംഫോടനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഭൂകമ്പത്തിനും തുടര്‍ന്നുണ്ടായ സൂനാമിക്കും പിന്നാലെയാണ് അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായിരിയ്ക്കുന്നത്. ഗവണ്‍മെന്റ് ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നിട്ടുണ്ട്. സമീപത്തെ കൃഷിയിടങ്ങളിലും മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ചാരവും പുകയും മൂടി.
 
ഉരുകിത്തിളച്ച ലാവ കൊടുമുടിയുടെ താഴ്‌വാരങ്ങളിലേക്ക് ഏകദേശം 4.5 കിലോമീറ്ററോളം ഒഴുകിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആകെ 17,508 ദ്വീപുകളുള്ള ഇന്തൊനീഷ്യന്‍ ദ്വീപസമൂഹം അഗ്നിവളയം എന്നറിയപ്പെടുന്ന മേഖലയിലാണുള്ളത്. ഒട്ടേറെ അഗ്നിപര്‍വതങ്ങള്‍ ഉള്ള ഈ ദ്വീപസമൂഹം ഇന്ത്യന്‍ സമുദ്രത്തിലെ ഭൂഗര്‍ഭ പാളികളുടെ ഇളക്കം മൂലമുണ്ടാകുന്ന ഭൂകമ്പങ്ങളുടെ മേഖലയുമാണ്. ആറായിരം ദ്വീപുകളിലേ ജനവാസമുള്ളൂ.




 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls