വ്യാജലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിയുന്നത് കള്ളനോട്ടുകള്‍ പ്രചരിപ്പിക്കുന്നതിനു തുല്യം: വി ഡി സതീശന്‍
Imageതിരുവനന്തപുരം: ചെക്ക്‌പോസ്റ്റില്‍ ലോട്ടറിടിക്കറ്റ് പിടിച്ചെടുത്ത കേസില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് നിര്‍വീര്യമാക്കിയതിനെക്കുറിച്ച് ഡിജിപി സിബിമാത്യുവിന്റെ നേതൃത്വത്തിലുള്ള ലോട്ടറിനിരീക്ഷണ സെല്‍ അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എം എല്‍എ ആവശ്യപ്പെട്ടു.
ലോട്ടറിമാഫിയയും ധനകാര്യവകുപ്പും തമ്മില്‍ ഒത്തുകളിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്സെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോട്ടറി ചട്ടമനുസരിച്ച് ദേശീയ സെക്യൂരിറ്റി പ്രസ്സില്‍ അച്ചടിക്കേണ്ട ലോട്ടറിടിക്കറ്റുകള്‍ ശിവകാശി മഹാലക്ഷ്മി പ്രിന്റേഴ്‌സിലാണ് അച്ചടിച്ചതെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനു ശേഷമാണ് ചെക്ക്‌പോസ്റ്റില്‍ ടിക്കറ്റ് പിടിച്ചതെങ്കിലും ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പ് ലംഘിച്ചതിനോ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചോ കേസുകള്‍ എടുക്കാന്‍ പോലീസോ ഇതു ശുപാര്‍ശ ചെയ്യാന്‍ വാണിജ്യനികുതി വകുപ്പോ തയാറായില്ല. പകരം ബംബര്‍ ലോട്ടറിയുടെ നികുതിയടച്ചില്ലെന്ന നിസ്സാരമായ കുറ്റം മാത്രമാണ് ചുമത്തിയത്.

നിയമവിരുദ്ധമായി ശിവകാശിയില്‍ അച്ചടിക്കുന്നത് വ്യാജടിക്കറ്റുകളാണ്. ഈ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത് കല്‌ളനോട്ടുകല്‍ പ്രചരിപ്പിക്കുന്നതിന് തുല്യമാണ്. എന്നിട്ടും പോലീസും വാണിജ്യനികുതി വകുപ്പും പിടിച്ചെടുത്ത ടിക്കറ്റുകല്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയായിരുന്നു. നിസ്സാരവകുപ്പുകള്‍ ചുമത്തി ലോട്ടറി മാഫിയയ്ക്ക് അനുകൂലമായ കോടതിവിധി ലഭ്യമാക്കുവാന്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ഇത്. സംസ്ഥാനത്ത് ഇത്രയും വലിയ വിവാദമുണ്ടായിട്ടും ലോട്ടറിമാഫിയയ്ക്ക് ഒത്താശ ചെയ്തുകൊടുക്കാന്‍ ധൈര്യം കാട്ടുന്നത് അവരില്‍ നിന്നും ലഭിച്ച ഔദാര്യങ്ങളുടെ വിധേയത്വം കൊണ്ടാണെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls