ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മലേഷ്യയിലെത്തി
Imageകോലാലംപൂര്‍( മലേഷ്യ) : ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് മലേഷ്യയിലെത്തി. ഇന്നലെ ഇന്ത്യന്‍ സമയം അഞ്ചു മണിയോടെയാണ് പ്രധാനന്ത്രി  കോലാലംപൂര്‍ വിമാനത്തവളത്തിലെത്തിയത്.
ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കോഹിലന്‍ പിള്ള, മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡോ.എസ്.സുബ്രഹ്മണ്യം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ദേവ മണി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മൂന്ന് പേരും ഇന്ത്യന്‍ വംശജരായ മന്ത്രിമാരാണ്.
മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീപ് തുന്‍ അബ്ദുല്‍ റസാക്കിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രണ്ടു ദിവസം മലേഷ്യയില്‍ തങ്ങുന്ന പ്രധാനമന്ത്രി രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. സി.ഇ.ഒ ഫോറത്തിന്റെ ഉദ്ഘാടനം, ഖശാന  ആഗോള പ്രഭാഷണം എന്നിവയാണ് മലേഷ്യയിലെ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍.
 
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയായ 'ലിറ്റില്‍ ഇന്ത്യയിലും'  പങ്കെടുക്കും.ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മലേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപര പങ്കാളിയാണ് മലേഷ്യ. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ 7.8 ബില്യന്‍ ഡോളറിന്റെ വ്യാപരമാണ് പ്രതിവര്‍ഷം നടക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇത് 10 ബില്യന്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ഊന്നല്‍ നല്‍കിയുള്ള ചില പ്രഖ്യാപനങ്ങള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടാകും.
മലേഷ്യമായുള്ള സ്വതന്ത്ര വ്യാപരകരാറാണ് മന്‍മോഹന്‍സിങ് നജീബ് കൂടിക്കാഴ്ച്ചയിലെ ഒരു പ്രധാന അജണ്ട. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായുള്ള പ്രഖ്യാപനം കൂടിക്കാഴ്ച്ചയ്ക്കിടെ ഉണ്ടാകാനിടയുണ്ട്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls