| ചെന്നിത്തല വീണ്ടും കെപിസിസി പ്രസിഡന്റ് |
പതിനേഴ് പി.സി.സി പ്രസിഡന്റുമാരെയും സോണിയാ ഗാന്ധി നിയമിച്ചുന്യൂഡല്ഹി: കെ.പി.സി.സി പ്രസിഡന്റായി രമേശ് ചെന്നിത്തല തുടരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരളം അടക്കം 18 സംസ്ഥാനങ്ങളിലെ പി.സി.സി പ്രസിഡന്റുമാരെ സോണിയ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനെ പഞ്ചാബിലും ജി.പരമേശ്വറിനെ കര്‍ണാടകയിലും കോണ്‍ഗ്രസ് അധ്യക്ഷന്മാരായി നിയമിച്ചു. റീത്ത ബഹുഗുണ ജോഷി (ഉത്തര്‍പ്രദേശ്), മാനസ് രഞ്ജന്‍ ബുനിയ (പശ്ചിമബംഗാള്‍), ജെ.പി.അഗര്‍വാള്‍ (ഡല്‍ഹി), ഭുബനേശ്വര്‍ കാലിത (അസം) തുടങ്ങിയവര്‍ പി.സി.സി പ്രസിഡന്റുമാരായി തുടരും. കൗര്‍ സിങ് ഠാക്കൂര്‍ (ഹിമാചല്‍പ്രദേശ്), എ.വി.സുബ്ഹ്മണ്യം (പുതുച്ചേരി), യശ്പാല്‍ ആര്യ (ഉത്തരാഖണ്ഡ്), ബി.ബി.ബെഹല്‍ (ചണ്ഡിഗഡ്), നബാം കുക്കി (അരുണാചല്‍ പ്രദേശ്), ഗെയ്ഖാംഗാം (മണിപ്പൂര്‍), ഫ്രൈഡെ ലിങ്‌ദോ (മേഖാലയ), ലാല്‍ത്തന്‍വാല (മിസോറാം) എസ്. ഐ.ജാമിര്‍ (നാഗാലാന്‍ഡ്), കുല്‍ദീപ് ശര്‍മ (ആന്‍ഡമാന്‍ നിക്കോബാര്‍) പൊന്നിക്കം ഷൈക്കോയ (ലക്ഷ്വദ്വീപ്) തുടങ്ങിയവരാണ് മറ്റ് പി.സി.സി അധ്യക്ഷന്മാര്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങള്‍ യോഗംചേര്‍ന്ന് പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. ഏഴു സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ വോട്ടെടുപ്പിലൂടെയാണ് കണ്ടെത്തിയത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിലെ മൂന്നിലൊന്ന് അംഗങ്ങള്‍ വനിതകളായിരിക്കണമെന്ന് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചു. എ.ഐ.സി.സി.യില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെ നവംബര്‍ രണ്ടിന് തിരഞ്ഞെടുക്കാനിരിക്കെയാണ് പുതിയ പി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പതിനേഴ് പി.സി.സി പ്രസിഡന്റുമാരെയും സോണിയാ ഗാന്ധി നിയമിച്ചു
-°C 