|
നാദാപുരത്ത് വീടുകള്‍ക്ക് നേരെ ബോംബാക്രമണം |
കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരത്ത് നാലു വീടുകള്‍ക്കു നേരെ ബോംബാക്രമണം. കടമേലിയിലുള്ള നാല് വീടുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണു ആക്രമണം ഉണ്ടായത്. സമാധാനത്തിന് ആഹ്വാനം ചെയ്ത സര്‍വകക്ഷി യോഗം ചേര്‍ന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിനിരയായ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് സൂചന. ഇന്നലെ നാദാപുരത്ത് ചിലയിടങ്ങളില്‍ ബോംബാക്രമണം ഉണ്ടായതിനെ തുടര്‍ന്നാണു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്.
|