| തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളായി |
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ബ്ലോക്ക്-നഗരസഭാതലങ്ങളിലായി 216 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ബ്ലോക്കുതല വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ജില്ലാപഞ്ചായത്ത് ഡിവിഷന്‍ എന്നിവയുടെ വോട്ടുകളാണ് എണ്ണുക. മുനിസിപ്പാലിറ്റി - കോര്‍പ്പറേഷന്‍ തലത്തിലുള്ള കേന്ദ്രങ്ങളില്‍ സ്ഥാപനത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും വോട്ടുകള്‍ എണ്ണും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിക്കുന്നതിനാല്‍ നഗരസഭകളിലെ വോട്ടെണ്ണല്‍ ഉച്ചയോടെ പൂര്‍ത്തിയാകും. ത്രിതല പഞ്ചായത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനാല്‍ ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ പൂര്‍ത്തിയാകൂ. ബ്ലോക്കുതല വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഓരോ ഗ്രാമപഞ്ചായത്തിനും പ്രത്യേക കൗണ്ടിംഗ് റും ഉണ്ടാകും. ഓരോ കൗണ്ടിംഗ് മുറികളിലും സ്ഥലലഭ്യത അനുസരിച്ച് കുറഞ്ഞത് പത്ത് മേശകളെങ്കിലും സജ്ജീകരിക്കും. മൂന്ന് തലത്തിലേയും വോട്ടുകള്‍ ഒരേ സമയം എണ്ണും. ഇതിനായി പ്രത്യേകം പ്രത്യേകം കൗണ്ടിംഗ് ടീമുകള്‍ ഉണ്ടാകും. ഗ്രാമപഞ്ചായത്ത് വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വേട്ടെണ്ണുക. ബ്ലോക്-ജില്ലാപഞ്ചായത്തുകളുടെ ടാബുലേഷന് ഓരോ കേന്ദ്രത്തിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കും. ഒരു കൗണ്ടിംഗ് ടീമില്‍ ഒരു സൂപ്പര്‍വൈസറും രണ്ട് അസിസ്റ്റന്റുമാരുമുണ്ടാകും. സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കും കൗണ്ടിംഗ് റൂമിലിരിക്കാന്‍ സ്ഥലസൗകര്യമേര്‍പ്പെടുത്തും. ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ ബാലറ്റ്‌പെട്ടി പൊട്ടിച്ച് സോര്‍ട്ടിംഗ് ടേബിളിലെ ട്രേയില്‍ നിക്ഷേപിക്കും. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത് ബാലറ്റുകള്‍ തരംതിരിച്ച ശേഷം കെട്ടുകളാക്കി ബന്ധപ്പെട്ട കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍ക്ക് നല്‍കും. പിന്നീട് അതത് മേശയിലാണ് സ്ഥാനാര്‍ത്ഥികളുടെ പേരനുസരിച്ച് ബാലറ്റ് തരംതിരിക്കുക. ബാലറ്റ് നിക്ഷേപിക്കാന്‍ അംഗീകൃത രാഷ്ട്രീയകക്ഷികള്‍ക്ക് പ്രത്യേകം ട്രേയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി ഒരു ട്രേയുമുണ്ടാകും. തരംതിരിക്കല്‍ പൂര്‍ത്തിയാക്കി 50-ന്റെ കെട്ടുകളാക്കിയ ശേഷമാകും എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തും പുറത്തും മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ബ്ലോക്ക്-നഗരസഭാതലങ്ങളിലായി 216 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ബ്ലോക്കുതല വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ജില്ലാപഞ്ചായത്ത് ഡിവിഷന്‍ എന്നിവയുടെ വോട്ടുകളാണ് എണ്ണുക.
-°C 