| ഇന്ത്യയില്‍ നിന്നും ജപ്പാന്‍ ധാതുമണല്‍ ഇറക്കുമതി ചെയ്യും |
തുറക്കുന്നത് കേരളത്തിന് അനന്ത സാധ്യതബി.എസ്.ഷിജു ടോക്കിയോ: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതിയചിറകുകള്‍ വിരിയുന്നു. ധാതുമണല്‍ രംഗത്തെ കേരളത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ നിന്നും ജപ്പാന്‍ ധാതുമണല്‍ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങും ജപ്പാന്‍ പ്രധാനമന്ത്രി നവോതോ കാനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുംസബന്ധിച്ച പ്രാഥമിക ധാരണയായി. ധാതു മണല്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട് ജപ്പാനും ചൈനയും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചതായി കഴിഞ്ഞ ദിവസം വീക്ഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി ജപ്പാനിലേക്ക് പുറപ്പെടും മുമ്പ് നടത്തിയ ഒരു അഭിമുഖത്തിലാണ് ഇത്തരം ഒരു സൂചന നല്‍കിയത്. ഇന്നലെ ജപ്പാന്‍ പ്രധാനമന്ത്രി നവോതോ ഖാനുമായി നടത്തിയ ചര്‍ച്ചയില്‍ മറ്റ് വിഷയങ്ങളോടൊപ്പം ധാതുമണല്‍ കയറ്റുമതിയും ചര്‍ച്ചാ വിഷയമായി. തുടര്‍ന്നാണ് ധാരണയായത്. ലോകത്തിലെ മൊത്തം ധാതുമണല്‍ ശേഖരത്തിന്റെ മൂന്നു ശതമാനവും ഇന്ത്യയിലാണ്. ഇതില്‍ മുക്കാല്‍ ഭാഗവും കേരളത്തിലും. കൊല്ലം ജില്ലയിലാണ് ധാതുമണല്‍ ധാരളമായി കണ്ടുവരുന്നത്. ജപ്പാനെ സംബന്ധിച്ചിടത്തോളം ഹൈടെക് വ്യവസായങ്ങള്‍ക്ക് ധാതുമണല്‍ അത്യന്താപേക്ഷിതമാണ്. ചൈനയല്ലാതെ ജപ്പാന് ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന ഏകരാജ്യമാകട്ടെ ഇന്ത്യയാണ്. കയറ്റുമതി ചെയ്യുന്നതോടൊപ്പം ധാതുമണല്‍ ഖനനത്തിന് ജപ്പാന്റെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ കേരളത്തിന് അവസരം കൈവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡാണ് (ഐ.ആര്‍.ഇ. എല്‍) ഇന്ത്യയില്‍ ധാതുമണല്‍ ഖനനം നടത്തുന്ന ഒരു പ്രധാന സ്ഥാപനം. ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത അതുകൊണ്ടുതന്നെ ഐ.ആര്‍.ഇ.എല്ലിന് അനന്ത സാധ്യതകളാണ് തുറന്നുകൊടുക്കുന്നത്. ധാതുമണല്‍ കയറ്റുമതി യാഥാര്‍ത്ഥ്യമായാല്‍ അതു കേരളത്തിലെ സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കാകും വഴിവയ്ക്കുക. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തുറക്കുന്നത് കേരളത്തിന് അനന്ത സാധ്യത
-°C 