| ആഭ്യന്തരമന്ത്രി അപമാനം: ഉമ്മന്‍ ചാണ്ടി |
തിരുവനന്തപുരം: കണ്ണൂരില്‍ റീപോളിംഗ് നടന്ന അഞ്ചു ബൂത്തുകളിലെ വോട്ടര്‍മാര്‍ക്കും പോലും വോട്ടുചെയ്യാനുള്ള സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത ആഭ്യന്തരമന്ത്രി കേരളത്തിനു അപമാനമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.വോട്ടര്‍മാരെ ആക്രമിച്ചും സ്ത്രീകളുടെ മാലപറിച്ചും പുരുഷന്മാരുടെ പേഴ്‌സ് മോഷ്ടിച്ചും സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ കണ്ണൂരില്‍ ഒരിക്കല്‍ക്കൂടി തോറ്റത് ജനാധിപത്യമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ വിജയം ആഘോഷിക്കുന്ന സിപിഎം ഇതിനു കനത്തവില നല്‍കേണ്ടി വരും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയെടുത്ത ആഭ്യന്തരമന്ത്രി വീണ്ടുമൊരിക്കല്‍ക്കൂടി ഈ പ്രദേശത്തെ രാജ്യത്തിനു മുമ്പില്‍ നാണംകെടുത്തി. ഞായറാഴ്ച രാത്രി മുതല്‍ സിപിഎം അഴിച്ചുവിട്ട അക്രമപ്രവര്‍ത്തനങ്ങള്‍ കണ്ണൂരില്‍ റീപോളിംഗ് ആരംഭിച്ച ഉടനെ മൂര്‍ദ്ധന്യത്തിലെത്തി. താന്‍ രാവിലെ എട്ടിന് തെരഞ്ഞെടുപ്പുകമ്മീഷന് ഫാക്‌സ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ഐ.ജി നേരിട്ടുമേല്‍നോട്ടം വഹിച്ചതിനെ തുടര്‍ന്ന് ഒരുമണിക്കൂര്‍ മാത്രമാണ് പട്ടുവത്ത് സ്വതന്ത്രമായ വോട്ടെടുപ്പ് നടന്നത്. പിന്നീട് സിപിഎം തേര്‍വാഴ്ചയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ഡിവൈഎസ്പിയെ ബോംബെറിഞ്ഞിട്ടും ആരെയും അറസ്റ്റുചെയ്തില്ല. പോലീസിനെ വിലങ്ങണയിച്ചാണ് ആഭ്യന്തരമന്ത്രി കണ്ണൂരിലേക്ക് അയച്ചത്. അഞ്ചു ബൂത്തിലെ 4500 വോട്ടര്‍മാര്‍ക്ക് ഒരു ദിവസത്തെ സംരക്ഷണം പോലും നല്‍കാനാവാത്ത ഈ ആഭ്യന്തരമന്ത്രിയെ നാട്ടിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. വോട്ടെടുപ്പിന്റെ രണ്ടു ദിവസങ്ങളില്‍ കണ്ണൂരില്‍ നടന്ന അക്രമങ്ങള്‍ കാണുന്ന ആരും കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തികച്ചും ശരിയാണെന്ന് സമ്മതിക്കും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സേനയെ അയയ്ക്കാന്‍ കേന്ദ്രം തയാറായിരുന്നു. കേന്ദ്രസേനയെ നിയോഗിച്ചാല്‍ അഴിഞ്ഞാടാന്‍ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ അതിനു വിസമ്മതിച്ചത്. യുഡിഎഫിന്റെ ഗൂഢാലോചന മൂലമാണ് കണ്ണൂരില്‍ അതിക്രമങ്ങള്‍ ഉണ്ടായതെന്നു പറയുന്ന പിണറായി വിജയന്‍ അതിനു തെളിവുനല്‍കാന്‍ തയാറാണോ? മര്‍ദ്ദനമേറ്റു പരിക്കേറ്റ യുഡിഎഫുകാര്‍ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ കഴിയുമ്പോള്‍ നിസ്സാരപരിക്കു പോലും ഇല്ലാത്ത സിപിഎമ്മുകാരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ കഴിയുന്നവരുടെ രാഷ്ട്രീയബന്ധവും പരിക്കിന്റെ സ്വഭാവവും നോക്കിയാല്‍ ആരാണ് അവിടെ പ്രശ്‌നമുണ്ടാക്കിയതെന്നു വ്യക്തമാകുമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കു ജനാധിപത്യത്തെ കീഴടക്കാനാവില്ലെന്നും വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് നിരക്ക്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത എല്ലാവരെയും ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: കണ്ണൂരില്‍ റീപോളിംഗ് നടന്ന അഞ്ചു ബൂത്തുകളിലെ വോട്ടര്‍മാര്‍ക്കും പോലും വോട്ടുചെയ്യാനുള്ള സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത ആഭ്യന്തരമന്ത്രി കേരളത്തിനു അപമാനമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
-°C 