തീവ്രവാദം; പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിറുത്തുമെന്ന് അമേരിക്ക
Imageവാഷിങ്ടണ്‍: തീവ്രവാദത്തിനെതിരെ നടപടി കൈക്കൊള്ളാന്‍ തയ്യാറാകാത്ത പാക്ക് ഭരണകൂടത്തിന് അമേരിക്കയുടെ കടുത്ത വിമര്‍ശനം. ഇനിയും തീവ്രവാദ സംഘടനകളായ അല്‍ഖ്വയ്ദയ്ക്കും താലിബാനുമെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാത്ത പക്ഷം പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
പാക്കിസ്ഥാനില്‍ തടവുപുള്ളിയെ വധിക്കുന്നതിന്റെ വിഡിയോ അടുത്തിടെ യുഎസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയിരിയ്ക്കുന്നത്. ജനങ്ങളെയൊ തടവിലുള്ളവരെയൊ വധിക്കുന്ന പാക് സൈനിക യൂണിറ്റുകള്‍ക്ക് ആയുധങ്ങളോ പരിശീലനമോ നല്‍കേണ്ടെന്ന് വൈറ്റ് ഹൗസ് തീരുമാനിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ പുതിയ നയം പാക്കിസ്ഥാന്റെ നിരവധി സൈനിക യൂണിറ്റുകളെ ബാധിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇരു രാജ്യങ്ങളുടെയും നയതന്ത്രചര്‍ച്ചകളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഒബാമ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സഹായമൊന്നും നല്‍കാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls