| വിവാഹം കഴിക്കാതെ കൂടെക്കഴിഞ്ഞാല്‍ ജീവനാംശം ലഭിക്കില്ല: സുപ്രീം കോടതി |
ബി.എസ്.ഷിജുന്യൂഡല്ഹി: നിയമപരമായി വിവാഹിതരാണെങ്കില്‍ മാത്രമേ പങ്കാളിയില്‍ നിന്നും ജീവനാംശത്തിന് ഭാര്യക്ക് അര്‍ഹതയൊള്ളൂവെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം തേടാന്‍ അവകാശമില്ലെന്ന് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. ജസ്റ്റീസുമാരായ മര്‍ഖണ്‌ഡേയ കഡ്ജു, ടി.എസ്.താക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്. സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിച്ചുവെന്നത് വിവാഹബന്ധമല്ലെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു.അത്തരത്തിലുള്ള ബന്ധങ്ങള്‍ക്ക് 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ ആനുകൂല്യം കിട്ടില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി പത്ച്ചിയമ്മാള്‍ എന്ന സ്ത്രീക്ക് ജീവനാംശം നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി. വേലുസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ണ്ണായമായ ഉത്തരവ്. നാല് കാര്യങ്ങള്‍ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കുന്നു. ഒന്ന്. ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കണമെങ്കില്‍ അവരെ സമൂഹം ഭാര്യാ-ഭര്‍ത്താക്കന്‍മാരായി അംഗീകരിച്ചിരിക്കണം.രണ്ട്. അവരുടെ വിവാഹത്തിന് നിയമസാധുത വേണം. മൂന്ന്. വിവാഹം ഒരു നിശ്ചിതകാലവധിവരെ നിയമപരമായി നിലനിന്നിരിക്കണം. നാല്. വിവാഹ പ്രായമാകാതെ കൂടെ താമസിക്കുന്നവര്‍ക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ഒരു സ്ത്രീയേ കൂടോ താമസിപ്പിച്ച് സാമ്പത്തികം നല്‍കി ലൈംഗിക ബന്ധം നിലനിര്‍ത്തുന്നുവെന്നത് വിവാഹമായി കണക്കാകാനാവില്ലെന്ന് പരമോന്നത് കോടതി വിവാഹിതരാകാതെ ഒന്നിച്ചു താമസിച്ചവര്‍ക്കും പങ്കാളിയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് പാര്‍ലമെന്റെ പാസാക്കിയ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ പറയുന്നുണ്ട്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ബി.എസ്.ഷിജു
-°C 