| പാകിസ്ഥാന്റെ നിലനില്‍പ്പിന് അപകടം ആ രാജ്യത്തെ ഭീകരതയാണ്, ഇന്ത്യയല്ല: യു എസ് |
വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് തന്നെ അപകടമായിരിക്കുന്നത് ആ രാജ്യത്തിനകത്തു തന്നെയുള്ള ഭീകരതയും തീവ്രവാദവുമാണെന്നും ഇന്ത്യയല്ലെന്നും ഒബാമ സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം പാകിസ്ഥാനെ വളരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പി ജെ ക്രൗളി വാഷിംഗ്ടണില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. യു എസ് -പാക് തന്ത്രപ്രധാന ചര്‍ച്ച വാഷിംഗ്ടണില്‍ തുടങ്ങുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കപ്പെട്ടത്. പാകിസ്ഥാന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ തന്നെയുള്ള ഭീകരതയും തീവ്രവാദ സംഘങ്ങളുമാണ് ആ രാജ്യത്തിന് ആത്യന്തീക ഭീഷണിയായിട്ടുള്ളത്. ചര്‍ച്ചകളില്‍ ഇക്കാര്യമായിരിക്കും മുഖ്യ വിഷയമെന്നും യു എസ് വക്താവ് വെളിപ്പെടുത്തി. പാകിസ്ഥാന്‍ ആശങ്കപ്പെടുന്നതു പോലെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന് യാതൊരു വിധത്തിലും ഭിഷണിയല്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ക്രൗളി പറഞ്ഞു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധത്തെ പാകിസ്ഥാന്‍ സംശയത്തോടെ കാണേണ്ട കാര്യമില്ല. അഫ്ഗാനിസ്ഥാന്‍ അതിന്റെ നല്ല നിലനില്‍പ്പിനായി എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുകയാണ് വേണ്ടത്. ഇതില്‍ ഇറാനും ഉള്‍പ്പെടും. മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ നല്ല ബന്ധം ശക്തിപ്പെടുത്തുകയാണ് യു എസ് ലക്ഷ്യം വയ്ക്കുന്നത്, ക്രൗളി പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് തന്നെ അപകടമായിരിക്കുന്നത് ആ രാജ്യത്തിനകത്തു തന്നെയുള്ള ഭീകരതയും തീവ്രവാദവുമാണെന്നും ഇന്ത്യയല്ലെന്നും ഒബാമ സര്‍ക്കാര്‍ വ്യക്തമാക്കി. 
-°C 