കാശ്മീര്‍ യുവത്വത്തെ പ്രത്യേകം കേള്‍ക്കണം: കാശ്മീര്‍ സംവാദക സംഘത്തോട് പ്രധാനമന്ത്രി
Imageന്യുഡല്‍ഹി: ജമ്മു-കാശ്മീരിലെ യുവത്വത്തെയും സ്ത്രീകളെയും കേള്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാശ്മീര്‍ സംവാദക സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കാശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന്റെ ഭാഗമായി
അവിടത്തെ എല്ലാ വിഭാഗങ്ങളോടും നേരിട്ട് സംവദിക്കുന്നതിനായി നിയോഗിക്കപ്പെട്ട മൂന്നംഗ സംഘം ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ രാഷ്ട്രീയ പിന്തുണയുമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി സന്ദര്‍ശന ശേഷം സംഘം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ശരിയായ വിധത്തില്‍ കേള്‍ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞതായി സംഘം വ്യക്തമാക്കി. അതില്‍ തന്നെ കാശ്മീരിലെ യുവ സമൂഹത്തിനും സ്ത്രീ സമൂഹത്തിനും പറയാനുള്ളത് പ്രത്യേകം കേള്‍ക്കണമെന്നും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമുള്ളതായും സംഘം പറഞ്ഞു. കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാണിക്കുന്ന ആത്മാര്‍ത്ഥതയും താല്‍പ്പര്യവും തങ്ങളെ ഏറെ സ്വാധിനിക്കുകയും മതിപ്പുളവാക്കുകയും ചെയ്തുവെന്നും സംഘം വെളിപ്പെടുത്തി.

സ്വതന്ത്ര മനസോടും വിശാല ഹൃദയത്തോടുമായിരിക്കും തങ്ങള്‍ കാശ്മീര്‍ ദൗത്യത്തിലേക്ക് കടക്കുകയെന്ന് അവര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തെ കാലാവധിയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ മാസവും ചര്‍ച്ചകള്‍ക്കായി സംഘം കാശ്മീരിലെത്തും. സമാധാനം പുനസ്ഥാപിക്കാനുള്ള എട്ടിന പാക്കേജിന്റെ ഭാഗമായി ജമ്മു-കാശ്മീരില്‍ എല്ലായിടത്തും എത്തുന്ന സംഘം വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവരുമായി വിശദമായ ആശയവിനിമയം നടത്തും. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്‌ഗോണ്‍കര്‍, പ്രമുഖ പണ്ഡിതന്‍ രാഥാ കുമാര്‍, മുന്‍ സി ഐ സി അംഗം എം എം അന്‍സാരി എന്നിവരാണ് സംവാദക സംഘത്തിലുള്ളത്.  

അതിനിടെ സംസ്ഥാനത്ത് എത്തുന്ന സംവാദക സംഘത്തിന് മതിയായ അവസരം നല്‍കണമെന്ന് ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിഘടനവാദികളടക്കമുള്ള സകല വിഭാഗങ്ങളോടം അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചകള്‍ക്ക് മതിയായ അവസരം നല്‍കണം. കാശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ ശ്രീനഗറില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി.     

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls