|
കറാച്ചിയില്‍ സംഘര്‍ശത്തില്‍ 31 മരണം |
കറാച്ചി: പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ വിവിധയിടങ്ങളിലായുണ്ടായ സെഘര്‍ഷത്തില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ 25 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതോടെ ദിവസങ്ങളായി തുടരുന്ന വംശീയ രാഷ്ട്രീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.
നഗരത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തായാണ് വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ ആയുധധാരികളുടെ സംഘം ജനക്കൂട്ടത്തിനു നേര്‍ക്കു വെടിവയ്ക്കുകയായിരുന്നു. വെടിവയ്പിനെ തുടര്‍ന്നു കറാച്ചിയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പൊലീസ് അറിയിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ബാക്കിപേര്‍ മരിച്ചത്.
|