|
ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ |
|
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്തിനു സമീപം ചോറ്റുപാറയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ച് മരിച്ചനിലയില്‍. പുത്തന്‍തറയ്ക്കല്‍ അനീഷ്കുമാര്‍ (28), ഭാര്യ അജിത (25), മക്കളായ അജിത് (4), അഭിജിത് (1)
എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. അനീഷ് കൂലിവേലക്കാരനാണ്. നെടുങ്കണ്ടം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. |