കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയം: കോടിയേരി
Imageനിലമ്പൂര്‍: റോഡുകളിലൂടെ കാറില്‍ സഞ്ചരിച്ചാല്‍ വെള്ളത്തില്‍ ബോട്ടിലൂടെ പോകുന്ന പ്രതീതിയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനി പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം തിരിച്ചു വന്ന് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം.
മഴക്കാലം മാറിയാല്‍ ഉടനെ റോഡുകളുടെ അറ്റകുറ്റപണി എത്രയും വേഗം തീര്‍ക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മഴ ഇടക്കിടെ കയറിവരുന്നതു കാരണം യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളുടെ പണി പൂര്‍ത്തികരിക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ ഉത്തരവാദിത്വ കുറവല്ലെന്നും മഴക്കാലം കഴിഞ്ഞാലുടനെ പ്രഥമ പരിഗണന ഗ്രാമീണ റോഡുകള്‍ നന്നാക്കുന്നതിനായിരിക്കുമെന്നും മന്ത്രി തുടര്‍ന്നു പറഞ്ഞു. മലപ്പുറം ജില്ലയില്‍ ടൂറിസം വികസന ഫണ്ടില്‍ നിന്ന് ഒരേയൊരു റോഡ് മാത്രമാണ് മന്ത്രി പാസാക്കിയിട്ടുള്ളതെന്നും ആ റോഡിന്റെ ഉദ്ഘാടനമാണ് ഇവിടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.  ആര്യാടന്‍ മുഹമ്മദ് എം എല്‍ എ അധ്യക്ഷനായിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls