| നഴ്‌സുമാരുടെ അവകാശ സംരക്ഷണത്തിനുള്ള നിയമം അടിയന്തിരമായി അവതരിപ്പിക്കണമെന്ന് ലോക്‌സഭയില്‍ |
|
ന്യൂഡല്‍ഹി: നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുള്ള വ്യവസ്ഥകളടങ്ങുന്ന നിയമം അടിയന്തിരമായി അവതരിപ്പിക്കണമെന്ന് ആന്റോ ആന്റണി എം.പി. ലോക്‌സ‘യില്‍ ആവശ്യപ്പെട്ടു.
ശൂന്യവേളയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. താന്‍ കൂടി അംഗമായ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കുകയും സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി അധികൃതര്‍ കൈവശം വയ്ക്കുന്ന ബോണ്ട് വ്യവസ്ഥ നിരോധിക്കുക, ന്യായമായ വേതനവും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കുക, ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, ആവശ്യമായ ചികിത്സാ പരിചരണം ഏര്‍പ്പെടുത്തുക, മറ്റ് തൊഴില്‍ രംഗങ്ങളിലേത് പോലെ അവധികള്‍ നഴ്‌സുമാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലാണ്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ലേബര്‍ കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ നഴ്‌സുമാരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. അതിനാല്‍ നഴ്‌സുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ നിയമം പാര്‍ലമെന്റില്‍ അടിയന്തിരമായി അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 