മാരാമണ്‍ കണ്‍വന്‍ഷന്‍ സ്ഥലത്ത്‌ സി.പി.എം കൊടികുത്തിയത്‌ വിവാദമാകുന്നു

Imageപത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ സെന്ററിന്‌ സമീപമുള്ള പാര്‍ക്കിംഗ്‌ സ്ഥലത്ത്‌ സി.പി.എം കൊടികുത്തിയത്‌ വിവാദമാകുന്നു.

കണ്‍വന്‍ഷന്റെ സംഘാടക സമിതിയായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ വെള്ളിയാഴ്ച സി.പി.എമ്മും, പോഷകസംഘനകളായ ഡി.വൈ.എഫ്‌.ഐയും,സി.ഐ.ടി.യു കൊടി കുത്തിയത്‌. സഭയുടെ ഉടമസ്ഥതയിലുള്ള 33 സെന്റ്‌ സ്ഥലത്ത്‌ ചുറ്റുമതില്‍ നിര്‍മ്മാണം നടന്നുവരുമ്പോഴായിരുന്നു സി.പി.എം കൊടി കുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയത്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുകിണര്‍ ഈ ഭൂമിയിലുണ്ടെന്ന ന്യായം പറഞ്ഞാണ്‌ സഭയുടെ നേതൃത്വത്തില്‍ നടന്നുവന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ വ്യാപകമായ പ്രതിഷേധമാണുടലെടുത്തിരിക്കുന്നത്‌. എന്നാല്‍ പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുന്ന കിണര്‍ നവീകരിക്കുവാനോ നികത്തുവാനോ ബ്ലോക്ക്‌ പഞ്ചായത്ത്‌ തയ്യാറായിട്ടില്ല.സഭയുടെ സ്ഥലത്താണ്‌ ഈ പൊതുകിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.എന്നാല്‍ കൊടി കുത്തലും പ്രതിഷേധവും തങ്ങളുടെ അറിവോകൂടിയല്ല നടന്നതെന്ന്‌ സി.പി.എം ഏരിയാകമ്മിറ്റി പറയുമ്പോള്‍ ബ്രാഞ്ച്‌,ലോക്കല്‍ കമ്മറ്റികള്‍ ഈ ന്യായീകരണത്തെ എതിര്‍ക്കുകയാണ്‌.

 

ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അനുവാദത്തോടെയാണ്‌ തങ്ങള്‍ ഇവിടെ കൊടി കുതിയതെന്നാണ്‌ ഇവരുടെ വാദം. എന്നാല്‍ ഇവിടെ പാര്‍ട്ടി കൊടി കുത്തിയിട്ടില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന കൊടികള്‍നീക്കം ചെയ്യാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായും ജില്ലാ സെക്രട്ടറി അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. കൊടി കുത്തിയിട്ട്‌ മൂന്ന്‌ ദിവസം കഴിഞ്ഞിട്ടും ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും കൊടികള്‍ മാറ്റാന്‍ പാര്‍ട്ടി ഘടകകങ്ങള്‍ തയ്യാറാകാത്തത്‌ സി.പി.എമ്മിലെ വിഭാഗീയതയിലേക്കാണ്‌ കാര്യങ്ങള്‍ നിങ്ങുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls