കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി
Imageന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. കെട്ടിക്കിടക്കുന്ന ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ആദിവാസി മേഖലയിലും വരള്‍ച്ചാ ബാധിത മേഖലയിലും വിതരണം ചെയ്യണമെന്നും
ഇതിനായി പൊതു വിതരണ സംവിധാനം കമ്പ്യൂട്ടര്‍വല്‍ക്കരണം അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പെടുത്തി മെച്ചപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. പാവപ്പെട്ടവര്‍ക്ക് എല്ലാ ദിവസവും ധാന്യങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കണം. അതിനായ രാജ്യത്തെ ന്യായവില ഷോപ്പുകള്‍ മാസത്തില്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കണം.രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ പാഴായി പോകുന്ന സ്ഥിതിയുണ്ടാകരുത്. പൊതുവിതരണ സമ്പ്രദായം ശരിയല്ലെന്നും ഇതിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ സ്വകാര്യ കമ്പോളത്തില്‍ ലഭ്യമാകുന്നുവെന്നും ആരോപിച്ച് പി.യു.സി.എല്‍. എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിപരിഗണിയ്ക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
 
ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ആറ് ആഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ പൊതുവിതരണ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും അന്ത്യോദയ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കും ഭക്ഷ്യധാന്യ വിതരണത്തില്‍ മുന്‍ഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നു. ഇവര്‍ക്ക് നല്‍കിയ ശേഷമായിരിക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് നല്‍കുന്നത് പരിഗണിക്കുക. രാജ്യത്ത് അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുന്നുവെന്നത് വസ്തുതയാണെന്നും ഗോഡൗണുകളുടെ അപര്യാപ്തതയാണ് ഇതിന് കാരണമെന്നും കേന്ദ്രം വിശദീകരിച്ചു. ഇത് പരഹരിക്കാന്‍ കൂടുതല്‍ ഗോഡൗണുകള്‍ നിര്‍മ്മിക്കും.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls