| കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ന്നു: ദേവഗൗഡ |
കൊച്ചി: രാജ്യത്ത് പ്രാദേശിക പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള സമീപനമാണ് കോണ്‍ഗ്രസും ബിജെപിയും സ്വീകരിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ്. രണ്ടു പാര്‍ട്ടികള്‍ മാത്രമായ രാഷ്ട്രീയ സംവിധാനമെന്നതാണ് ഇവരുടെ ലക്ഷ്യം.ഇത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യശക്തികളുടെ ഏകീകരണത്തോടെ ജനതാദള്‍ എസിനെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി ഭരമത്തിന്‍കീഴില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്.ജാമ്യമില്ലാ വ്യവസ്ഥയോടുകൂടിയ വാറമ്ടുകളുള്ള നിരവധി മന്ത്രിമാരാണ് അവിടെ ഭരണത്തിലുള്ളത്. തീവ്രവാദ ഭീഷണികളെക്കുറിച്ച് കര്‍ണാകടക സര്‍ക്കാര്‍ പറയുന്നുണ്ട്. ബെല്ലാരിസഹോദരന്‍മാരുടെ ഭീഷണിയാണോ പുറത്തു നിന്നുള്ള ഭീഷണിയാണോയിത് എന്നതു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഗൗഡ പരിഹാസരൂപത്തില്‍ പറഞ്ഞു. ഒരു കോടി അഞ്ചു ലക്ഷം മെട്രിക് ടണ്‍ ധാതുക്കള്‍ അനധികൃതമായി ഖനനം ചെയ്ത് സംസ്ഥാനത്തുനിന്നും പുറത്തേക്ക് കടത്തിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തന്നെ പറയുന്ന സാഹചര്യമാണവിടെയുള്ളത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മദനിയെ പ്രതിയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ധൃതിപിടിച്ചുള്ള അഭിപ്രായപ്രകടനത്തിന് താനില്ലെന്നും വിഷയം കോടതികള്‍ തീരുമാനിക്കട്ടെയെന്നും ഗൗഡ പറഞ്ഞു.അതേസമയം കര്‍ണാടകയില്‍ ബിജെപി ഭരണത്തിന്‍കീഴില്‍ ക്രിസ്ത്യന്‍-മുസ്ലീം ന്യൂനപക്ഷങ്ങള്‍ പീഢനമനുഭവിക്കുകയാണെന്നും ഗൗഡ വ്യക്തമാക്കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: രാജ്യത്ത് പ്രാദേശിക പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള സമീപനമാണ് കോണ്‍ഗ്രസും ബിജെപിയും സ്വീകരിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ്. രണ്ടു പാര്‍ട്ടികള്‍ മാത്രമായ രാഷ്ട്രീയ സംവിധാനമെന്നതാണ് ഇവരുടെ ലക്ഷ്യം.
-°C 