ആന്ധ്രയില്‍ കനത്ത മഴ; 13 മരണം
Imageഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കനത്ത മഴ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 13 പേരാണ് മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചത്. 30,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശമുണ്ടായതാണ് കണക്ക്. ഈസ്റ്റ്‌വെസ്റ്റ് ഗോദാവരി ജില്ലകളിലാണ് കൃഷിനാശം ഏറെയുള്ളത്.
വാറങ്കല്‍ ജില്ലയില്‍ എട്ട് പേരും ഈസ്റ്റ് ഗോദാവരിയില്‍ മൂന്നും ആഡിലാബാദില്‍ രണ്ടുപേരുമാണ് മരിച്ചത്. 21,000 ത്തോളം ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ഒമ്പത് ജില്ലകളിലായി 117 മണ്ഡലങ്ങളേയും 77,000 ത്തോളം ജനങ്ങളേയും 434 ഗ്രാമങ്ങളേയും പേമാരിയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. മിക്ക അണക്കെട്ടുകളുടേയും ജലനിരപ്പ് ഉയര്‍ന്നത് ജനങ്ങളില്‍ വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 500 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നതായും 1630 ജലസേചന സംഭരണികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക കണക്ക്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls