| നഗരക്കൊയ്ത്ത്-21 |
പരസ്യക്കരാറില്‍ തിരിമറി നിസാര്‍ മുഹമ്മദ് പരസ്യ നികുതി കുറയ്ക്കുന്നതിനു കോര്‍പറേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ സഹായിച്ച വിവരം അഡ്വര്‍ട്ടൈസിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. പണം ഒടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സഹായിച്ചെന്നാണു റിപ്പോര്‍ട്ട്. എത്ര പച്ചയായ അഴിമതിയാണ് ഈ നഗരസഭയ്ക്കുള്ളില്‍ അരങ്ങേറുന്നതെന്ന് ഇത് തെളിയിക്കുകയാണ്. കഴിഞ്ഞദിവസം നടത്തിയ പ്രഹസന പൊളിക്കലില്‍ പ്രമുഖരെ ഒഴിവാക്കിയത് ഭരണക്കാരുടെ ഇടപെടലിന്റെ ബലത്തിലാണ്. ഇതില്‍ പ്രമുഖ പരസ്യക്കമ്പനിക്കു കേടുപാടുണ്ടാക്കാത്തതു ഭരണത്തില്‍ സ്വാധീനമുള്ള ഒരാളുടെ മകന്‍ നടത്തുന്നതുകൊണ്ടാണെന്നാണു വിവരം. ജില്ലയിലെ തെക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നോട്ടീസ് അയയ്ക്കുമ്പോള്‍ തന്നെ റവന്യുവിലെ ഉദ്യോഗസ്ഥര്‍ കമ്പനിയുമായി ബന്ധപ്പെടും. ഇത്രയും കാലം തൊടാതിരുന്നത് ഈ പിന്‍ബലത്തിലാണ്.
സ്ഥാപിക്കാനുദ്ദേശിക്കുന്ന ബോര്‍ഡിന്റെ പ്ലാനും ബിടെക് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ പകര്‍പ്പും ഇന്‍ഷുറന്‍സ് ചെയ്ത രേഖകളും ഉള്‍പ്പെടെ റവന്യു വിഭാഗത്തില്‍ എത്തി അപേക്ഷ നല്‍കുന്നതു മുതലാണു 'കൈക്കൂലി' തുടങ്ങുന്നത്. ക്ലാര്‍ക്ക് ഇനിഷ്യല്‍ ചെയ്യുന്ന അപേക്ഷ കൗണ്ടറില്‍ അടച്ചു രസീത് വാങ്ങുമ്പോള്‍ ബോര്‍ഡ് തട്ടില്‍ കയറിയിരിക്കും. പിന്നെ അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ചാകരയാണ്. ഒരു പ്രമുഖ അഡ്വര്‍ട്ടൈസിങ് കമ്പനിയില്‍ നഗരസഭാ കൗണ്‍സിലര്‍ക്കും പങ്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
പിഡബ്ല്യുഡി റോഡില്‍ 2006-07 വര്‍ഷം 189 ബോര്‍ഡുകളും 2008-09 വര്‍ഷം 251 ബോര്‍ഡുകളും അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്നു കോര്‍പറേഷന്‍ തന്നെ സമ്മതിക്കുന്നു. 2007-08 വര്‍ഷം കരാര്‍ കൊടുത്തതിനാല്‍ എണ്ണമറിയില്ലെന്നു നഗരസഭ കുമ്പസാരവും നടത്തുന്നുണ്ട്. ഈ വര്‍ഷങ്ങളില്‍ പിഡബ്ല്യുഡിയുടെ അനുമതിയോടെ സ്ഥാപിച്ചത് ആകെ ഏഴെണ്ണം മാത്രമാണെന്നും വിവരാവകാശത്തിലൂടെ നഗരസഭ നല്‍കിയ മറുപടിയില്‍ തന്നെ വ്യക്തമാണ്.
വാഹനങ്ങളുടെ വര്‍ധനയനുസരിച്ചു പാര്‍ക്കിങ് സംവിധാനം ഒരുക്കുമെന്നു കൗണ്‍സില്‍ അവകാശവാദം മുഴക്കിയിരുന്നു. എന്നാല്‍ ഉള്ളൂരും മെഡിക്കല്‍ കോളെജിലും പേട്ടയിലും ഈഞ്ചക്കല്‍ ബൈപാസിലും പാര്‍ക്കിങ് ഏരിയ നിര്‍മിക്കുമെന്നു പറഞ്ഞിട്ടു മാസങ്ങള്‍ പലതുകഴിഞ്ഞു. അതേസമയം സ്ഥലം നല്‍കാന്‍ തയാറാകുന്നവര്‍ക്കു സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില നല്‍കാന്‍ നഗരസഭ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഒരു പാര്‍ക്കിങ് ഏരിയയ്ക്കു 40 സെനൃ സ്ഥലം വേണ്ടിവരും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ നഗരത്തില്‍ കുറവ്. 2009-10 നഗരസഭാ ബജറ്റില്‍ പാര്‍ക്കിങ് ഏരിയയ്ക്കു തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുക ഉപയോഗിച്ചു നഗരത്തില്‍ ഇപ്പോള്‍ സ്ഥലം വാങ്ങാന്‍ കഴിയില്ലെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പരസ്യക്കരാറില്‍ തിരിമറി 
-°C 