| പുതിയ സംവിധായകര്‍ക്ക് കടന്നു വരാനുള്ള സാഹചര്യമുണ്ടാകണം: വിനീത് ശ്രീനിവാസന്‍ |
കൊച്ചി: മലയാള സിനിമയില്‍ പുതിയ സംവിധായകര്‍ക്ക് കടന്നു വരാനുള്ള സാഹചര്യമുണ്ടാകണമെന്ന് നവാഗത സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍. സിനിമ ഒരുക്കുന്ന ഘട്ടത്തിലുള്ള അനാവശ്യച്ചെലവുകള്‍ കുറക്കാന്‍ കഴിയുമെന്നും മികച്ച സ്ക്രിപ്റ്റാണ് സിനിമയുടെ വിജയത്തിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനീത്. ചിത്രത്തിലെ പുതുമുഖ നായകര്‍ക്കൊപ്പമാണ് വിനീത് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. സിനിമാ വ്യവസായത്തില്‍ മാറ്റത്തിന് കൊതിക്കുന്നവരും മാറ്റവുമായി കടന്നു വരാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. മലര്‍വാടിയും അപൂര്‍വരാഗവും ഇത്തരത്തിലുള്ള ചിത്രങ്ങളാണ്. പുതിയ സംവിധായകര്‍ക്ക് കടന്നു വരാനുള്ള സാഹചര്യം മലയാള സിനിമയിലുണ്ടാകണമെന്നും വിനീത് അഭിപ്രായപ്പെട്ടു. തിരക്കഥ പൂര്‍ണമായും സ്റ്റോറി ബോര്‍ഡിലാക്കി ഗ്രാഫിക്സ് ചെയ്ത് മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതാണ് സിനിമയില്‍ പുതിയ ആളുകള്‍ കൈക്കൊള്ളുന്ന രീതി. വിദേശങ്ങളില്‍ ഇത്തരത്തിലാണ് സിനിമ നിര്‍മിക്കുന്നത്. പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഏറെപ്പേര്‍ക്കും സംശയമാണ്. മലര്‍വാടിയില്‍ ഇത്തരം സംശയം തനിക്കുണ്ടായെന്ന് വിനീത് പറഞ്ഞു. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു ആശങ്ക. ദിലീപിനെ നിര്‍മാതാവായി കിട്ടിയത് വലിയ പ്രയോജനമായി. ഷൂട്ടിങ് നിയന്ത്രണവും അനുരഞ്ജനവുമില്ലാതെ പൂര്‍ണമായി ചിത്രീകരണം നടത്താനായി. ഗുണമേന്മയില്‍ വിട്ടുവീഴ്ചക്കൊരുങ്ങിയാല്‍ സിനിമ വിജയിക്കില്ലെന്നും വിനീത് പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: മലയാള സിനിമയില്‍ പുതിയ സംവിധായകര്‍ക്ക് കടന്നു വരാനുള്ള സാഹചര്യമുണ്ടാകണമെന്ന് നവാഗത സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍. 
-°C 