| ശിശുക്ഷേമ സമിതിയില്‍ അനധികൃത നിയമനം: മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമമന്ത്രിക്കും ലോകായുക്ത നോട്ടീസ് |
തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ അനധികൃത നിയമം ബന്ധിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമമന്ത്രിക്കും ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് പരീതുപിള്ളയും, ജസ്റ്റിസ് ശശിധരനും അടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ഇന്ന് ഉത്തരവായി. യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ മുജീബ് റഹ്മാന്‍, അഡ്വ. അജി ഗോപിനാഥ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രഥമ ദൃഷ്ടിയാ കേസുണ്ടെന്ന് കണ്ട് ലോകായുക്ത നോട്ടീസ് അയച്ചത്.മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഒന്നാം വൈസ് പ്രസിഡന്റും, ഐ എ എസ് ഉദ്യോഗസ്ഥരായ സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി, സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരും ആരോഗ്യഡയറക്ടറും അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണ നിര്‍വ്വഹണം നടത്തുന്ന ശിശുക്ഷേമ സമിതിയിലാണ് സര്‍ക്കാര്‍ വിലക്ക് മറികടന്ന് ധൃതിപിടിച്ച് അനധികൃത നിയമനം നടത്തിയത്.
ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിച്ചുകൊണ്ട് സാമൂഹ്യക്ഷേമവകുപ്പ് 2009 ആഗസ്റ്റ് 22 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശിശുക്ഷേമ സമിതിയില്‍ ദിവസക്കൂലി ഉള്‍പ്പെടെ താല്‍ക്കാലിക സ്ഥിര നിയമനങ്ങള്‍ അടക്കം ഏത് നിയമത്തിനും മുന്‍കൂര്‍ സര്‍ക്കാര്‍ അനുമത വാങ്ങണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കെയാണ്, അത് പാലിക്കാതെ 6 സ്ഥിര നിയമനങ്ങളും 11 ദിവസക്കൂലി നിയമനങ്ങളും നടത്തിയിരിക്കുന്നത്. സ്ഥിര നിയമനങ്ങള്‍ക്ക് പോലും ഒഴിവുകള്‍ പരസ്യപ്പെടുത്തുകയോ, എഴുത്തുപരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തുകയോ കൃത്യമായ സംവരണ ചടങ്ങളോ പ്രായപരിധിയോ പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ അനധികൃത നിയമം ബന്ധിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമമന്ത്രിക്കും ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് പരീതുപിള്ളയും, ജസ്റ്റിസ് ശശിധരനും അടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ഇന്ന് ഉത്തരവായി. 
-°C 