നഗരക്കൊയ്ത്ത്‌-6
Imageഈ ഭരണത്തില്‍ ഇത്‌ അനിവാര്യ ദുരന്തം
എന്‍.ശ്രീകുമാര്‍
കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി കൊച്ചി നഗരസഭയിലെ സി പി എം ദുര്‍ബല ഭരണത്തിനെതിരെ പോരാടുന്നതില്‍ പ്രമുഖ പങ്ക്‌ വഹിക്കുന്നത്‌ പ്രതിപക്ഷനേതാവ്‌ എ ബി സാബുവാണ്‌.
 
തന്റെ സഹ യൂ ഡി എഫ്‌ കൗണ്‍സിലര്‍മാരുടെ ശക്തമായ പിന്തുണയോടൈ ഇടതു മുന്നണിക്കെതിരെ കൗണ്‍സിലിലും പുറത്തും അദ്ദേഹവും സഹകൗണ്‍സിലര്‍മാരും നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്‌. അടുത്തയിടെ കോടിക്കണക്കിന്‌ രൂപ വിലവരുന്ന നഗരത്തിലെ കണ്ണായ ഭൂമികള്‍ സി പി എം ട്രസ്റ്റുകള്‍ക്ക്‌ കൈമാറാനുള്ള നീക്കം നിയമയുദ്ധത്തിലൂടെ തടയാന്‍ മുന്നില്‍ നിന്നതും അദ്ദേഹമായിരുന്നു. അഞ്ച്‌ വര്‍ഷമായി കൊച്ചി നേരിടുന്ന വന്‍ വികസന മൂരടിപ്പിനെക്കുറിച്ചും ഭരണം നിയന്ത്രിക്കുന്ന സി പി എം കെടുകാര്യസ്ഥതയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
 
എന്താണ്‌ അഞ്ച്‌ വര്‍ഷമായി കൊച്ചി നഗരത്തിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
തികഞ്ഞ വികസന മൂരടിപ്പ്‌ തന്നെ. അടിസ്ഥാന സൗകര്യ വികസനമെന്നത്‌ സംഭവിച്ചിട്ടേയില്ല.സമീപ പ്രദേശങ്ങളായ ആലുവയിലും ചാലക്കുടിയിലും ഫ്ലൈ ഓവറുകള്‍ വന്നെങ്കിലും നഗരത്തിന്‌ ഒരെണ്ണം പോലുമില്ല. ഇവിടുത്തെ ഗതാഗത സ്തംഭനത്തിന്‌ പ്രധാന കാരണം ഫ്ലൈഓവറുകള്‍ ഇല്ലാത്തതാണ്‌. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൊച്ചി പോലുള്ള നഗരത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലാത്തതാണ്‌.എന്നാല്‍ യാതോരു പദ്ധതിയും നല്‍കാതെ നൂറുകണക്കിന്‌ കോടിരൂപയുടെ കേന്ദ്ര ഫണ്ടുകള്‍ പാഴാക്കുകയാണുണ്ടായത്‌. കൊച്ചി നഗരസഭയ്ക്ക്‌ സാമ്പത്തിക പ്രതിസന്ധിയില്ലന്ന്‌ നാം മനസ്സിലാക്കണം. പദ്ധതിള്‍ വയ്കാന്‍ കഴിയാത്തതാണ്‌ പ്രശ്നം.തെരെഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ കുറെ ഉദ്ഘാടനങ്ങള്‍ മാത്രമായി കണ്ണില്‍ പൊടിയിടാനാണ്‌ മേയറുടെ ശ്രമം.
 
സി പി എമ്മിലെ പ്രശ്നങ്ങള്‍ നഗര ഭരണത്തെ ബാധിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും, അതുതന്നെയാണ്‌ പ്രധാന കാരണം. മേയറും ഡെപ്യുട്ടി മേയറും രണ്ട്‌ ദിശകളിലാണ്‌ സഞ്ചരിക്കുന്നത്‌. ഒരിക്കല്‍ മേയര്‍ അത്‌ തുറന്ന്‌ പറയുകയും ചെയ്തു. രണ്ട്‌ പുരുഷകേസരികളാണ്‌ തന്റെ ഇടത്തും വലത്തും നിന്ന്‌ കാര്യങ്ങള്‍ ചെയ്യുന്നതെന്നും താന്‍ വെറും പാവയാണെന്നും. അത്‌ മറ്റാരുമല്ല മുന്‍ മേയറും എം എല്‍ എയുമായ സി എം ദിനേശ്‌ മണിയും, ഡെപ്യുട്ടി മേയര്‍ മണിശങ്കറും. ഇവര്‍ തന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്നാണ്‌ മേയര്‍ പറഞ്ഞത്‌. നഗര ഭരണത്തിന്‌ കൂട്ടായ നേതൃത്വം നല്‍കേണ്ടവര്‍ രണ്ട്‌ വിരുദ്ധ ദിശയില്‍ നീങ്ങുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ ദുരന്തം തന്നെയാണ്‌ ഇവിടെയും സംഭവിച്ചത്‌.
 
ഇതുകൊണ്ട്‌ നമുക്ക്‌ സംഭവിച്ച നഷ്ടങ്ങള്‍?
കൊച്ചി ഇന്‍ഡ്യയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാണ്‌ കൊച്ചി. എന്നാല്‍ ഇവിടെ വരുന്ന സഞ്ചാരികള്‍ ആദ്യം നേരിടേണ്ടി വരുന്നത്‌ കൊതുകകളുടെ വന്‍പടയെയാണ്‌. വൃത്തിഹീനമായ നഗരപരിസരങ്ങളില്‍ ശൗച്യാലയങ്ങള്‍ പോലുമില്ല. മണിക്കൂറുകളോളം തുടരുന്ന ഗതാഗത സ്തംഭനം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍യ ഗതാഗത സൗകര്യങ്ങളില്‍ ഇന്ത്യയിലെ മറ്റേത്‌ നഗരത്തേക്കാളും പിന്നില്‍. അയ്യായിരം കോടി രൂപയുടെ നിക്ഷേപങ്ങളാണ്‌ കൊച്ചിയുടെ പരിസരങ്ങളില്‍ വരാന്‍ പോകുന്നത്‌. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഇതൊക്കെ നമുക്ക്‌ എങ്ങിനെ ഉപയോഗപ്പെടുത്താന്‍ കഴിയും? അത്‌ കൊണ്ടുതന്നെ കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ നഷ്ടത്തിന്റേതായിരുന്നു.
 
നമ്മുടെ നഗര വികസനത്തിന്റെ മുന്‍ഗണനാക്രമം വിശദീകരിക്കാമോ?
പ്രധാനമായത്‌ നഗരഗതാഗതം തന്നെ, പിന്നെ മാലിന്യ പ്രശ്നം, റോഡുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം, പാര്‍പ്പിട സൗകര്യങ്ങള്‍, ശുദ്ധജലം, സ്വീവേജ്‌ എന്നിവയൊക്കെ. ഇതില്‍ എടുത്ത്‌ പറയേണ്ടത്‌ സ്വീവേജ്‌ ആണ്‌. കുടിവെള്ളവും കക്കൂസ്‌ മാലിന്യങ്ങളും ടാങ്കര്‍ ലോറിയില്‍ കൊണ്ട്‌ പോകുന്ന ലോകത്തിലെ ഏക നഗരം കൊച്ചിയായിരിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നവരും,കക്കുസ്‌ മാലിന്യങ്ങള്‍ ശേഖരിക്കുന്നവരും കൊച്ചി കേന്ദ്രീകരിച്ച്‌ വന്‍ വ്യവസായ ശൃഖലയാണ്‌ കെട്ടിപ്പെടുത്തിയിട്ടുള്ളത്‌.
(അവസാനിച്ചു)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls