പരിശീലക സ്ഥാനം: മനസു തുറക്കാതെ മറഡോണ
Imageബ്യൂണസ്‌ അയേഴ്സ്‌: ലോകകപ്പിലെ തോല്‍വിക്കുശേഷം അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത്‌ തുടരുമോയെന്ന ആരാധകരുടെ ആശങ്ക ബാക്കിയാക്കി ഡീഗോ മറഡോണ നിശബ്ദതതുടരുന്നു.

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജൂലിയോ ഗ്രോണ്ടോണയുമായി മറഡോണ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
2014 ലെ ബ്രസീലില്‍ നടക്കുന്ന ലോകകപ്പുവരെ നാലുവര്‍ഷത്തേക്ക്‌ മറഡോണയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ ബോര്‍ഡ്‌ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌. ഇതിനിടയിലും വെനിസ്വെലന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ ക്ഷണപ്രകാരം ഫുട്ബോള്‍ ക്ലിനിക്ക്‌ തുടങ്ങുന്നതിന്‌ അടുത്തുതന്നെ അവിടം സന്ദര്‍ശിക്കാനാണ്‌ മറഡോണയുടെ തീരുമാനം. ലോകകപ്പ്‌ ക്വാര്‍ട്ടറില്‍ ജര്‍മനിയോട്‌ 4-0 ന്‌ തോല്‍വി ഏറ്റുവാങ്ങിയശേഷം മറഡോണ പരസ്യമായി രംഗത്തെത്തിയിട്ടില്ല. എന്നാല്‍ ലോകകപ്പില്‍ ടീം ക്വാര്‍ട്ടര്‍ വരെയെത്തിയത്‌ മറഡോണയുടെ മികവും കൊണ്ടാണ്‌. അയര്‍ലണ്ടുമായി അടുത്തമാസം അര്‍ജന്റീന പ്രദര്‍ശനമത്സരത്തിനിറങ്ങുന്നുണ്ട്‌.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls