|
ഓറഞ്ചു നഗരത്തെ കാവി പുതപ്പിക്കാന്‍ കഴിയാതെ ആര്‍.എസ്.എസ്സും ബി.ജെ.പിയും; ജനക്കരുത്തുമായി കോണ്‍ഗ്രസ് |
|
ബി.എസ്.ഷിജു നാഗ്പൂര്‍: ഓറഞ്ചുകളുടെ നഗരമായ നാഗ്പൂരിലും സമീപ മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ പേരിനു മാത്രമാണ്.
ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണെങ്കിലും, നാഗ്പൂരും സമീപ മണ്ഡലങ്ങളും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കുത്തകയാണ്. സംഘ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ബി.ജെ.പി സംഘപരിവാര്‍ സംഘടനകളുടെ പ്രധാന കേന്ദ്രമാണ് നാഗ്പൂര്‍. എന്നാല്‍ ഇവിടെ വ്യക്തമായ രാഷ്ട്രീയ അടിത്തറ സ്ഥാപിക്കാന്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്‍കേന്ദ്രമന്ത്രി വിലാസ് മുത്തേവാര്‍ 24,000-ല്‍പ്പരം വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. നാലു തവണയായി അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു." എന്നും മതേതരത്വം കാംഷിക്കുന്നവരാണ് നാഗ്പൂരിലെ ജനങ്ങള്‍. അതുകൊണ്ടുതന്നെ ആര്‍.എസ്.എസും ബി.ജെ.പിയും മുന്നോട്ട് വയ്ക്കുന്ന വിഭജനത്തിന്റെ രാഷ്ട്രീയത്തോട് ഇവിടത്തെ ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പാണ്"- മുത്തേവാര്‍ പറയുന്നു. വികസന കാര്യത്തിലും നാഗ്പൂര്‍ ബഹുദൂരം മുന്നിലാണ്. പുതുതായി വരുന്ന മിഹാന്‍(അന്താരാഷ്ട്ര ചരക്ക് വിമാനത്താവളം) നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. പത്തുവര്‍ഷത്തെ ഭരണത്തിനിടെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചില്ല എന്നതു കൊണ്ടുതന്നെ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി പുന:ര്‍നിര്‍ണ്ണയത്തിന് മുമ്പുള്ള നാഗ്പൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളായിരുന്നു. ഇതില്‍ നാലും കോണ്‍ഗ്രസിന്റെ കുത്തകയാണ്. ഒരെണ്ണത്തില്‍ മാത്രം ബി.ജെ.പി വിജയിച്ചു. അതിര്‍ത്തി പുനര്‍നിര്‍ണ്ണയ ശേഷം മണ്ഡല എണ്ണം ആറായി. ഇത്തവണ ബി.ജെ.പിയുടെ കൈവശമുള്ള ഒരു മണ്ഡലം തിരിച്ചുപിടിച്ച് ആറിലും വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.നാഗ്പൂരില്‍ മാത്രമല്ല സംസ്ഥാനത്ത് മുഴുനും കോണ്‍ഗ്രസ് തരംഗമാണ് ദൃശ്യമാകുന്നത്. സംസ്ഥാനത്തെ ആകെയുള്ള 288 നിയമസഭാ മണ്ഡലങ്ങലേക്കാണ് 13-ന് തെരഞ്ഞെടുപ്പ്. ദേശീയ പ്രാദേശിക നേതാക്കളുടെ സാന്നിത്യം കൊണ്ട് പ്രചരണ രംഗം ഇതിനകം ചൂടുപിടിച്ചു കഴിഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കരാഹുല്‍ഗാന്ധി കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പ്രചരണം നടത്തുന്നുണ്ട്.കോണ്‍ഗ്രസ് എന്‍.സി.പി സഖ്യവും ശിവസേന-ബി.ജെ.പി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ബി.ജെ.പി-സേന സഖ്യത്തിന് വെല്ലുവളി ഉയര്‍ത്തി രാജ്താക്കറെയുടെ നവനിര്‍മ്മാണ സേനയും മത്സര രംഗത്തുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തികാട്ടിയാണ് ഭരണപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രചരണ രംഗത്ത് കോണ്‍ഗ്രസ്-എന്‍.സി.പിക്ക് സഖ്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടല്ല. മറ്റിടങ്ങളിലെന്നപോലെ ആഭ്യന്തര പ്രശ്നങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി നേരിടുന്ന വെല്ലുവിളി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുഖ്യമന്ത്രിയെന്ന നിലയില്‍ അശോക് ചവാന് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനം ഉറപ്പിക്കാന്‍കഴിഞ്ഞിട്ടുണ്ട്. ചവാന്റെ വ്യക്തി പ്രഭാവം പ്രചരണ രംഗത്ത് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് മുതല്‍കൂട്ടാണ്. മറുപക്ഷത്താകട്ടെ ഉയര്‍ത്തികാട്ടാന്‍ നേതാക്കളോ വിഷയങ്ങളോ ബി.ജെ.പി സഖ്യത്തിനില്ല. ഒരു ഘട്ടത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വെല്ലുവിളി ഉയര്‍ത്തിയ സംസ്ഥാനത്ത് ഇതിന് തടയിടുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനം നേരിട്ട ഊര്‍ജ്ജ,കുടിവെള്ള പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞതും തെരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |