ആലപ്പുഴയില്‍ വി എസ്‌ പക്ഷക്കാരെ കൂട്ടത്തോടെ ഒതുക്കുന്നു
Imageആലപ്പുഴ: അംഗത്വം പുതുക്കി നല്‍കാതെ ജില്ലയില്‍ വി എസ്‌ പക്ഷക്കാരെ കൂട്ടത്തോടെ വെട്ടി ഒതുക്കുന്നു. ജില്ലാ കമ്മറ്റി അംഗമുള്‍പ്പടെയുള്ളവരെ മേല്‍ഘടകങ്ങളില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ലോക്കല്‍ കമ്മറ്റികളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കുന്നുവെന്ന്‌ ആക്ഷേപം ഉയരുന്നു.

റിയല്‍ എസ്റ്റേറ്റ്‌ ബന്ധമാരോപിച്ച്‌ ജില്ലാ കമ്മിറ്റി അംഗമായ എ രാജപ്പന്‍ നായരുടെ അംഗത്വം നിഷേധിച്ചതിനുപിന്നാലെ കായകുളത്ത്‌ എല്‍ സി സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേരെയാണ്‌ ഇന്നലെ ഒഴിവാക്കിയത്‌. കായംകുളം കിഴക്കന്‍ മേഖല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹസന്‍ കുഞ്ഞ്‌, കായംകുളം നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി വിജയന്‍, കൗണ്‍സിലര്‍ ജ്യോതിഷ്‌ എന്നിവരുടെ അംഗത്വമാണ്‌ പുതുക്കി നല്‍കേണ്ടതില്ലെന്ന്‌ കായംകുളം ഏരിയാകമ്മിറ്റി യോഗം തീരുമാനിച്ചത്‌. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിസംഗതകാട്ടുന്നുവെന്ന കുറ്റം ചുമത്തിയാണ്‌ ഇവരുടെ അംഗത്വം പുതുക്കാതിരുന്നത്‌. പൂച്ചാക്കലെ അറിയപ്പെടുന്ന വി.എസ്‌.പക്ഷനേതാവായ രാജപ്പന്‍ നായരുടെ അംഗത്വം ബ്രാഞ്ചില്‍നിന്ന്‌ ഏരിയാകമ്മിറ്റിവരെ തടസമില്ലാതെ കടന്നുപോയെങ്കിലും പിണറായി പക്ഷത്തിന്‌ ഭീമമായ ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റി പേരുവെട്ടുകയായിരുന്നു.

 

പാണാവള്ളി ഗ്രാമപഞ്ചായത്ത്‌ അംഗമായ രാജപ്പന്‍ നായര്‍14വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കഴിഞ്ഞ സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറിസ്ഥാനത്തേക്ക്‌ മത്സരിച്ച അദ്ദേഹം ഒരുവോട്ടിനാണ്‌ പരാജയപ്പെട്ടത്‌. വി എസിന്‌ സീറ്റ്‌ നിഷേധിച്ചതിനെതുടര്‍ന്ന്‌ നടത്തിയ വി.എസ്‌.അനുകൂല പ്രകടനത്തിന്റെ പേരില്‍ നടപടിക്ക്‌ വിധേയനായ അദ്ദേഹം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ്‌ ഈ ഒഴിവാക്കല്‍. തന്റെ അംഗത്വം പുതുക്കിനല്‍കുന്നത്‌ തടഞ്ഞ ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ രാജപ്പന്‍നായര്‍ മേല്‍ഘടകത്തിന്‌ പരാതി നല്‍കി.

 

വി എസ്‌ ശക്തികേന്ദ്രമായ കായകുളം ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണം കുതന്ത്രങ്ങളിലൂടെയാണ്‌ കഴിഞ്ഞ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷം പിടിച്ചെടുത്തത്‌. വി എസ്‌ പക്ഷത്തിനെതിരെയുള്ള പിണറായി വിഭാഗത്തിന്റെ നീക്കം കരുതലോടെയാണ്‌ അണികള്‍ വീക്ഷിക്കുന്നത്‌. അംഗത്വം പുതുക്കി നല്‍കുന്നില്ല, ആലപ്പുഴയില്‍ വി എസ്‌ പക്ഷക്കാരെ വെട്ടിയൊതുക്കുന്നു.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls