|
പനി ബാധിച്ച് യുവതി മരിച്ചു |
കോഴിക്കോട്: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നതിനിടെ കോഴിക്കോട്ട് ഒരു പനി മരണം കൂടി. കൊയിലാണ്ടി കാവും വട്ടം അരീക്കരമീത്തല്‍ ശ്രീജിത്തിന്റെ ഭാര്യ ശ്രീസായി (മോളി-24) ആണ് പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രണ്ടുദിവസംമുമ്പ് ചികിത്സതേടി വീട്ടിലേക്ക് മടങ്ങിയ ഇവര്‍ ഇന്നലെ രാവിലെ വീട്ടില്‍ ബോധം കെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് ശ്രീധരന്‍-കമല ദമ്പതികളുടെ മകളാണ്. സഹോദരന്‍: ശ്രീജു. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് രാവിലെ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
|