| ഇന്നുമുതല്‍ റിലീസിങ് ഇല്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ |
കൊച്ചി: വിലക്ക് ലംഘിച്ച് അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്ത തീയറ്റര്‍ ഉടമകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു മലയാള സിനിമയും ഇന്നു മുതല്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം തീരുമാനമെടുത്തു. സുറ, കൈറ്റ്സ് എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ രാവണെന്‍റ ഹിന്ദി, തമിഴ് പതിപ്പുകള്‍ റിലീസ് ദിവസം തന്നെ കേരളത്തിലെ എണ്‍പതോളം തീയറ്ററുകളില്‍ എത്തിച്ച ഫിലിം എക്സി ബിറ്റേഴ്സ് ഫെഡറേഷെന്‍റനടപടിയില്‍ പ്രതിഷേധിച്ചാണ് നിര്‍മാതാക്കളുടെ തീരുമാനം. എക്സിബിറ്റേഴ്സ് ഫെഡറേഷെന്‍റ നിയന്ത്രണത്തിലുള്ള കേരളത്തിലെ 45 ാളം കേന്ദ്രങ്ങളിലെ 200 ഓളം തീയറ്ററുകള്‍ക്കാണ് പുതിയ ചിത്രങ്ങള്‍ ഇനിമുതല്‍ നല്‍കേണ്ടതില്ലെന്ന് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. പഴയസിനിമകളും ഇവര്‍ക്ക് നല്‍കില്ല. ഫിലിം ഡിസ്ട്രിബ്യൂറ്റേഴ്സ് അസോസിയേഷനും സമാനതീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അതേസമയം ബി, സി ക്ലാസ് തീയറ്ററുകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷെന്‍റ തീയറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കും. അതുപക്ഷെ പഴയ സിനിമകള്‍ മാത്രമായിരിക്കും പ്രദര്‍ശനത്തിനു നല്‍കുക. അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് തീയതിക്ക് രണ്ടാഴ്ച ശേഷം മാത്രമേ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കാവൂ എന്നാണ് നിര്‍മാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാലമത്രയും ഈ തീരുമാനം ലംഘിച്ചിരുന്നില്ല. എന്നാല്‍ സിനിമാ സമരകാലത്തെ രണ്ടാഴ്ച ഇടവേളയില്‍ 'സുറ' എന്ന തമിഴ് ചിത്രം കേരളത്തിലെ 20 ഓളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഈ 20 തീയറ്റകുള്‍ക്ക് പിന്നീട് പുതിയ സിനിമകള്‍ ഒന്നും റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും നല്‍കിയിരുന്നില്ല. തര്‍ക്കം മുറുകുന്നതിനിടെ 'കൈറ്റ്സ്' എന്ന ഹിന്ദി ചിത്രവും 30 ഓളം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചു. ഇതിനിടെ എല്ലാ ദിവസത്തെയും നാലുപ്രദര്‍ശനങ്ങള്‍ക്കും ലാഭവിഹിതം നിര്‍മാതാക്കള്‍ നല്‍കണമെന്ന ആവശ്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂറ്റേഴ്സ് അസോസിയേഷനും ഉന്നയിച്ചിരുന്നു. ഇപ്പോള്‍ നൂണ്‍ഷോ ഒഴികെയുള്ള പ്രദര്‍ശനങ്ങള്‍ക്കാണ് തീയറ്റര്‍ ഉടമകള്‍ ലാഭവിഹിതം നല്‍കുന്നത്. ഫലത്തില്‍ ലോക കപ്പ് ഫുട്ബാളിനുശേഷം റിലീസ് ചെയ്യാനിരിക്കുന്ന അഞ്ചോളം സിനിമകളുടെ റിലീസിങ് ഇതുമൂലം പ്രതിസന്ധിയിലാകും. തീയറ്റര്‍ ഉടമകളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏതൊക്കെ സിനിമകള്‍ തങ്ങളുടെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്കാണ് അധികാരമെന്ന് തീയറ്റര്‍ ഉടമാ സംഘത്തിെന്‍റ ഭാരവാഹികള്‍ പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: വിലക്ക് ലംഘിച്ച് അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്ത തീയറ്റര്‍ ഉടമകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു മലയാള സിനിമയും ഇന്നു മുതല്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം തീരുമാനമെടുത്തു. 
-°C 