| റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 20 കോടി രൂപ അനുവദിക്കും: മന്ത്രി തോമസ് ഐസക്ക് |
കൊച്ചി: കാലവര്‍ഷം കണക്കിലെടുത്ത് സംസ്ഥാനത്തെ റോഡുകളുടെ അറ്റുകറ്റപ്പണിക്കായി 20 കോടി രൂപ റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് അടിയന്തിരമായി അനുവദിക്കുമെന്നും പണികള്‍ ഇന്നു തന്നെ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അറിയിച്ചു. ദേശീയപാതയുടെ ചുമതല വഹിക്കുന്ന എഞ്ചിനീയര്‍മാര്‍ പങ്കെടുത്ത അവലോകനയോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുണ്ടും കുഴിയുമായി കിടക്കുന്ന പ്രദേശങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് പണികള്‍ നടത്തും. ഇതോടൊപ്പം തന്നെ അറ്റകുറ്റപ്പണിക്കായി ഷോര്‍ട്ട് ടെന്‍ഡര്‍ വിളിച്ച് കരാറുകാരെ ഏല്‍പ്പിക്കും. ആഗസ്റ്റ് 15നകം റോഡുകള്‍ പൂര്‍ണമായി ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യം. കാലവര്‍ഷക്കാലത്ത് ഉണ്ടാകുന്ന കുഴികള്‍ ഉടനടി മൂടുന്നതിന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് ഇംപ്രസ് മണി എന്ന നിലയില്‍ അമ്പതിനായിരം രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാതയുടെ റീ ടാറിങ്ങിന് ഉടനെ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അനുകൂലമാണ്. ഒക്ടോബറില്‍ കരാറുകാരെ നിയമിച്ച് നവംബറില്‍ പണി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്തുകളുടെ അധീനതയിലുള്ള മറ്റ് ജില്ലാ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 120 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡുകളുടെ വശങ്ങളില്‍ വെള്ളമൊഴുകിപ്പോകുന്നതിന് ഡ്രെയിനേജ് ഒരുക്കുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ പണം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചത് തെറ്റായ നടപടിയാണ്. ഇതു സംബന്ധിച്ച് മാനേജിങ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി വ്യക്തമാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത പരാതിയായി കണക്കാക്കി അടിയന്തിര നടപടി സ്വീകരിക്കും. മാധ്യമവാര്‍ത്തകള്‍ സ്പീഡ് പോസ്റ്റില്‍ മന്ത്രിയുടെ ഓഫീസിലേക്കയക്കാനും ഇവയില്‍ 48 മണിക്കൂറിനകം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട മാധ്യമങ്ങളെയും മാധ്യമപ്രതിനിധികളെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ മൂടുന്നത് സംബന്ധിച്ച നടപടികള്‍ ചിത്രങ്ങള്‍ സഹിതം വെബ്സൈറ്റില്‍ പരസ്യപ്പെടുത്തും. റോഡ് അറ്റകുറ്റപ്പണിയിലെ അഴിമതി തടയുന്നത് ലക്ഷ്യമിട്ട് കാര്യങ്ങള്‍ പരമാവധി സുതാര്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കാലവര്‍ഷം കണക്കിലെടുത്ത് സംസ്ഥാനത്തെ റോഡുകളുടെ അറ്റുകറ്റപ്പണിക്കായി 20 കോടി രൂപ റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് അടിയന്തിരമായി അനുവദിക്കുമെന്നും പണികള്‍ ഇന്നു തന്നെ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള 
-°C 