| കേരളത്തെ സി.പി.എം ക്രിമിനലുകളുടെ നാടാക്കുന്നു: ഉമ്മന്‍ ചാണ്ടി |
കോട്ടയം: മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തെ ക്രിമിനലുകളുടെ നാടാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സി.എം.എസ് കോളജില്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്താന്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി ഗാന്ധിസ്ക്വയറില്‍ സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് തല്ലിതകര്‍ത്ത എസ്.എഫ്.ഐ അക്രമം പാര്‍ട്ടിയുടെ അനുവാദത്തോടെയാണെന്നാണ് പിണറായി വിജയന്റെ മൗനം തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ക്രിമിനലുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കുകയാണ്. ക്രിമിനലുകളുടെ പറുദീസയായി കേരളത്തിലെ ജയിലുകള്‍ മാറിക്കഴിഞ്ഞു. സ്ഫോടകവസ്തുക്കളും മൊബെയില്‍ ഫോണുകളുംവരെ തടവുകാരുടെ കയ്യിലെത്തിയ ജയിലുകളില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളത്. സി.എം.എസ് കോളജില്‍ എസ്.എഫ്.ഐക്കാര്‍ നടത്തിയ അക്രമത്തില്‍ കോളജിന് 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതെങ്കില്‍ കേരളത്തിന് തീരാനഷ്ടവും അപമാനവുമാണ് അക്രമം വരുത്തിവച്ചത്.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ സംഭവസ്ഥലത്ത് ഉണ്ടായിട്ടും അക്രമത്തെ തടഞ്ഞില്ല. നേതാക്കള്‍ക്ക് അണികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിശദീകരണം. അത്തരം സാഹചര്യങ്ങളിലാണ്‍പോലീസ് നടപടി എടുക്കേണ്ടത്. എന്നാല്‍ ഇവിടെ അക്രമം തടയാതിരുന്ന പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിലും അവര്‍ക്കെതിരെ മതിയായ കേസ് ചാര്‍ജ് ചെയ്യുന്നതിലും വരെ വീഴ്ച വരുത്തി. പോലീസിനെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷ തകര്‍ത്ത സംഭവമാണ് കോളജില്‍ അരങ്ങേറിയത്. അണികള്‍ ചെയ്ത തെറ്റ് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെ ന്യായീകരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം. അക്രമരാഷ്ട്രീയം തുടരാനാണ് സി.പി.എമ്മിന്റെ ശ്രമമെങ്കില്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി. ഡി.സി.സി പ്രസിഡന്റ് കെ.സി.ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കോട്ടയം: മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തെ ക്രിമിനലുകളുടെ നാടാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സി.എം.എസ് കോളജില്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്താന്‍ 
-°C 