മലേഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പല്‍ കൊച്ചിയിലെത്തി
Imageകൊച്ചി: മലേഷ്യന്‍ നാവിക സേനയുടെ രണ്ടാമത്തെ മുങ്ങിക്കപ്പല്‍ കെ.ഡി.തുണ്‍ റസാഖ്‌ സൗഹൃദ സന്ദര്‍ശനത്തിനായി ഇന്നലെ കൊച്ചിയിലെത്തി. മലേഷ്യന്‍ നാവിക സേനയുടെ രണ്ടാമത്തെ മുങ്ങിക്കപ്പലിനൊപ്പം പടക്കപ്പലായ കെ.ഡി.ലെയ്ക്കുവും കൊച്ചി സന്ദര്‍ശിക്കുന്നുണ്ട്‌.
ഇന്നലെ കൊച്ചിയിലെത്തിയ പടക്കപ്പലും മുങ്ങിക്കപ്പലും 21 വരെ കൊച്ചിയിലുണ്ടാകും.കൊച്ചിയില്‍ നങ്കൂരമിട്ട കപ്പലിന്റെ ക്യാപ്റ്റനും മുതിര്‍ന്ന സേനാംഗങ്ങളും കൊച്ചി ദക്ഷിണ മേഖലാ നാവികാസ്ഥാനത്തെത്തി ഉന്നതോദ്യോഗസ്ഥരെ സന്ദര്‍ശിക്കുകയും സംഭാഷണം നടത്തുകയും ചെയ്യും. അടുത്തിടെയാണ്‌ മലേഷ്യന്‍ നാവിക സേനയ്ക്ക്‌ രണ്ടാമത്തെ മുങ്ങിക്കപ്പലായ കെ.ഡിതുണ്‍ റസാഖ്‌ ലഭിച്ചത്‌.ഫ്രഞ്ച്‌ മിലിട്ടറി ഷിപ്പ്‌ യാര്‍ഡായ ഷെര്‍ബോയില്‍ നവാന്തിയ സ്പാനിഷ്‌ നേവല്‍ ഷിപ്പ്‌ യാര്‍ഡിന്റെ സഹായത്തോടെയാണ്‌ മലേഷ്യയുടെ മുങ്ങിക്കപ്പല്‍ രൂപംകൊണ്ടത്‌.
 
രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയുടെ പേരാണ്‌ ആദ്യത്തെ മുങ്ങിക്കപ്പലിനു നല്‍കിയതെങ്കില്‍ രണ്ടാം പ്രധാനമന്ത്രിയായ അബ്ദുള്‍ റസാഖിന്റെ പേരാണ്‌ രണ്ടാമത്തെ മുങ്ങിക്കപ്പലിന്‌ നല്‍കിയിരിക്കുന്നത്‌.ഡീസല്‍ ഇലക്ടോണിക്സ്‌ പ്രൊപ്പള്‍ഷന്‍ വഴിയാണ്‌ മലേഷ്യന്‍ മുങ്ങിക്കപ്പല്‍ പ്രവര്‍ത്തിക്കുന്നത്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന്‌ ഫ്രാന്‍സിലെ ടൗളോണില്‍ നിന്നും മലേഷ്യയിലെ ലുമുട്ട്‌ തുറമുഖത്തേക്ക്‌ യാത്രയാരംഭിച്ച മലേഷ്യന്‍ കപ്പലുകള്‍ മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ നേവല്‍ ബേസായ കോട്ടാ കിനാബാലുവിലേക്കുള്ള യാത്രാമധ്യേയാണ്‌ കൊച്ചിയും സന്ദര്‍ശിക്കുന്നത്‌.
 
രണ്ടു മാസം നീളുന്ന യാത്രയ്ക്കിടയില്‍ കൊച്ചിയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ തുറമുഖങ്ങളും മലേഷ്യന്‍ സേനാസംഘം സന്ദര്‍ശിക്കുന്നുണ്ട്‌. ഇന്ത്യന്‍ സേനകളുമായുള്ള സൗഹൃദം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ മലേഷ്യന്‍ നാവികസേനയുടെ കൊച്ചി സന്ദര്‍ശനം.മലേഷ്യന്‍ നാവിക സേനയുടെ ആദ്യ മുങ്ങിക്കപ്പലായ കെ.ഡി.തുങ്കു അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യാസന്ദര്‍ശന വേളയില്‍ കൊച്ചിയിലും എത്തിയിരുന്നു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls