ഭര്‍ത്താവിന്റെ മൃതദേഹവുമായി പോയ ഭാര്യയും സഹോദര ഭാര്യയും അപകടത്തില്‍ മരിച്ചു
Imageപത്തനംതിട്ട(അടൂര്‍): ഭര്‍ത്താവിന്റെ മൃതദേഹവുമായി എറണാകുളത്ത്‌ നിന്ന്‌ അടൂരിലേക്ക്‌ വന്ന ഭാര്യയും സഹോദരന്റെ ഭാര്യയും അപകടത്തില്‍മരിച്ചു.
അടൂര്‍ ഏഴംകുളം സതിഭവനത്തില്‍ രാജേന്ദ്രന്‍ (48)-ന്റെ മൃതദേഹം എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന്‌ കൊണ്ടുവരുമ്പോള്‍ നൂറനാട്‌ പാറയില്‍ പടിയില്‍ വെച്ച്‌ കാറും,ലോറിയും കൂട്ടിയിടിച്ച്‌ ഭാര്യബിന്ദു(40), രാജേന്ദ്രന്റ സഹോദരന്‍ സോമരാജന്റെ ഭാര്യ ഷീജ (38) എന്നിവരാണ്‌ മരിച്ചത്‌.
ഇന്നലെ രാവിലെ 6.20ന്‌ കായംകുളം ഭാഗത്ത്‌ നിന്ന്‌ അടൂര്‍ ഭാഗത്തേക്ക്‌ കാറില്‍ വരികയായിരുന്ന ഇവരെ എതിരെ വന്ന ലോറിയുമായി ഇടിച്ചാണ്‌ അപകടം ഉണ്ടായത്്‌. കിഡ്ണി സംബന്ധമായ രോഗത്താല്‍ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേന്ദ്രന്‍ വ്യാഴാഴ്ച രാത്രി 10മണിക്ക്‌ മരിച്ചിരുന്നു.
 
അദ്ദേഹത്തിന്റെ മൃതദേഹം ഇടതിട്ട ആശുപത്രിമോര്‍ച്ചറിയില്‍ വെയ്ക്കാന്‍ കൊണ്ടുവരുമ്പോഴാണ്‌ പാറയില്‍ ജംഗ്ഷനില്‍ വെച്ച്‌ അപകടമുണ്ടായത്‌. ബിന്ദു തിരുവല്ല പുഷ്പഗിരിമെഡിക്കല്‍ കോളേജിലും, ഷിജ കായംകുളം താലൂക്ക്‌ ആശുപത്രിയിലും വെച്ചാണ്‌ മരിച്ചത്‌. ബിന്ദുവിന്റെ മൃതദേഹം പുഷ്പഗിരിമെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയിലും, ഷിജയുടെ മൃതദേഹം കായംകുളം താലൂക്ക്‌ ആശുപത്രിമോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്‌. അപകടത്തില്‍ സോമരാജന്‍,രാജേന്ദ്രന്റമകള്‍ ലക്ഷ്മി,ഡൈവര്‍ ലിജു എന്നിവര്‍ പരുക്കുകളോട്‌ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‌.
സംസ്ക്കാരം പിന്നീട.്‌ രാജേന്ദ്രന്റെയും ബിന്ദുവിന്റെയും മക്കള്‍ വിഷ്ണു, ലക്ഷ്മി, ഷിജയുടെ മക്കള്‍ അമല്‍രാജ്‌, അരുണ്‍രാജ്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls