ഭൂമി കൈയേറ്റം സിപിഎമ്മിന്റെ രഹസ്യ അജണ്ട: ഉമ്മന്‍ ചാണ്ടി
Imageതിരുവനന്തപുരം: ദളിതരെ അവഗണിച്ച്‌ പാര്‍ട്ടിക്കാര്‍ക്ക്‌ ഭൂമി നല്‍കുക എന്ന രഹസ്യ അജണ്ടയിലാണ്‌ സിപിഎമ്മിന്റെ ഭൂമി കൈയേറ്റമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സി പി എം പ്രവര്‍ത്തകര്‍ക്ക്‌ ഭൂമി നല്‍കുകയെന്ന
ലക്ഷ്യത്തോടെയാണ്‌ സിപിഎം വ്യാപകമായി ഭൂമി കൈയേറുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അയ്യന്‍കാളിയുടെ 69-ാ‍ം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ വെള്ളയമ്പലത്തെ അയ്യന്‍കാളിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പായിത്തോട്‌ ഭൂമി കൈയേറിയത്‌ പോലെ വയനാട്ടിലെ ഭൂമിയും പാര്‍ട്ടിക്കാര്‍ക്ക്‌ നല്‍കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കോടതിയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ചാണ്‌ സി പി എം ഭൂമി കൈയേറുന്നത്‌. ആദിവാസികളുടേയും, പട്ടിക വിഭാഗങ്ങളുടേയും താല്‍പ്പര്യത്തിന്‌ ഭൂമി നല്‍കുന്നതിന്‌ പകരം പാര്‍ട്ടിയുടെ താല്‍പ്പര്യമാണ്‌ സി പി എം നോക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
ദളിതരെ ഇത്രത്തോളം അവഗണിച്ച സര്‍ക്കാര്‍ ഇതിനുമുന്‍പ്‌ കേരളത്തിലുണ്ടായിട്ടില്ലെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ദളിത്‌ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന തുകയുടെ പകുതിയും ഇവിടെ ലാപ്സാക്കുകയാണ്‌. ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാതെ സര്‍ക്കാരും, സി പി എമ്മും ഭൂമി കൈയേറ്റത്തിന്‌ പിന്‍തുണ നല്‍കുകയാണ്‌. പിന്നോക്ക വിഭാഗത്തിന്റെ കാര്യം പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
 
ദളിത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡി സി സി പ്രസിഡന്റ്‌ വി എസ്‌ ശിവകുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ജോസഫ്‌ വാഴക്കന്‍, കെ വിദ്യാധരന്‍, കമ്പറ നാരായണന്‍ പാപ്പനംകോട്‌ ശ്രീനി, സംസ്ഥാന ഭാരവാഹികളായ കെ ബി ബാബുരാജ്‌, കെ അനിരുദ്ധന്‍, ഇടയ്ക്കോട്‌ ജനാര്‍ദ്ദനന്‍, കണ്ണൂര്‍ സനില്‍, കാവല്ലൂര്‍ മഹേന്ദ്രന്‍, തമ്പാനൂര്‍ സതീഷ്‌, ബിന്ദു ഹരികുമാര്‍, എസ്‌ രാജേന്ദ്രന്‍, കല്‍പ്പന ജോയി, ശാസ്തമംഗലം വിജയന്‍, എന്‍ ശിവന്‍, പുരുഷോത്തമന്‍ കാലടി അനില്‍കുമാര്‍, കരമന വിജയന്‍ എന്നിവര്‍ സംസാരിച്ചു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls