സി പി എമ്മുകാര്‍ റബ്ബര്‍ തൈകള്‍ വെട്ടിനശിപ്പിച്ചു; ഉമ്മന്‍ചാണ്ടി തൈകള്‍ വാങ്ങി വിതരണം ചെയ്തു
Imageതിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കുറ്റൂര്‍ പഞ്ചായത്തിലെ തെങ്ങേലിയില്‍ സി പി എമ്മുകാര്‍ വെട്ടി നശിപ്പിച്ച റബ്ബര്‍ തൈക്കു പകരം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി വിലയ്ക്കുവാങ്ങി നല്‍കിയ റബ്ബര്‍ തൈകള്‍ വിതരണം ചെയ്തു.

ഇന്നലെ വൈകിട്ട്‌ 5 ന്‌ തെങ്ങേലിയില്‍ നടന്ന ചടങ്ങില്‍ എ ഐ സി സി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി ജെ കുര്യന്‍ എം പി യാണ്‌ കൃഷി നശിപ്പിക്കപ്പെട്ട 11 കര്‍ഷകര്‍ക്ക്‌ ഉമ്മന്‍ചാണ്ടി നല്‍കിയ റബ്ബര്‍തൈകള്‍ വിതരണം ചെയ്തത്‌.
മാര്‍ച്ച്‌ 4 ന്‌ രാത്രിയില്‍ തെങ്ങേലി ഒറ്റത്തില്‍ പാടശേഖരത്തില്‍ കൃഷിചെയ്തിരുന്ന രണ്ടുവര്‍ഷം പ്രായമായ 1500ല്‍ പരം റബ്ബര്‍ തൈകള്‍ സി പി എം പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ കൃഷിഭുമി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ്‌, -സര്‍ക്കാര്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കിയില്ലെങ്കില്‍ ഞാന്‍ റബ്ബര്‍തൈകള്‍ വാങ്ങി നല്‍കാ-മെന്ന്‌ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനമാണ്‌ ഇന്നലെ നടപ്പാക്കിയത്‌. കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും സി പി എമ്മുകാര്‍ വെട്ടി നശിപ്പിച്ച റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രബ്ബര്‍ തൈകള്‍ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്ത യോഗത്തില്‍ യു ഡി എഫ്‌ കുറ്റൂര്‍ മണ്ഡലം ചെയര്‍മാന്‍ കെ സി തോമസ്‌ അധ്യക്ഷത വഹിച്ചു.

 

ജോസഫ്‌ എം പുതുശ്ശേരി എം എല്‍ എ, ഡി സി സി വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍, നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കെ പി സി സി അംഗം അഡ്വ. ഉമ്മന്‍ അലക്സാണ്ടര്‍, യു ഡി എഫ്‌ നേതാക്കളായ അഡ്വ. രാജേഷ്‌ ചാത്തങ്കരി, ആര്‍ ജയകുമാര്‍, സജി അലക്സ്‌, ജോ ഇലഞ്ഞിമൂട്ടില്‍, ഈപ്പന്‍ കുര്യന്‍, ഏബ്രഹാം കുന്നുകണ്ടത്തില്‍, ബേബി മുളമൂട്ടില്‍, സണ്ണി പുന്നയ്ക്കാട്‌, അന്നമ്മ ഇസ്രായേല്‍, സാബു കണ്ണാടിപ്പുഴ, എ ജി ഓമനക്കുട്ടിയമ്മ, ജിനു തൂമ്പുങ്കുഴി, മുരളീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls