സംസ്ഥാനത്ത്‌ ജപ്പാന്‍ജ്വരം പടരുമെന്ന്‌ ഐ എം എയുടെ മുന്നറിയിപ്പ്‌
Imageകാസര്‍കോട്‌: കേരളത്തില്‍ ജപ്പാന്‍ജ്വരമെന്ന മാരകരോഗത്തിന്‌ ഈ കാലവര്‍ഷത്തില്‍ സാധ്യത ഏറെയാണെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കേരളഘടകം മുന്നറിയിപ്പുനല്‍കി.
സംസ്ഥാനത്ത്‌ മാലിന്യനിര്‍മാര്‍ജനം ഫലവത്താകാത്തതിനാലാണ്‌ നേരിട്ട്‌ തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പടരാന്‍ സാധ്യതയെന്നാണ്‌ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്‌. വേണ്ടത്ര ജാഗ്രത സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും പുലര്‍ത്തിയില്ലെങ്കില്‍ മറ്റൊരു 'സുനാമി' ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ്‌ ഡോ. ശ്രീകുമാര്‍ വാസുദേവന്‍ പറഞ്ഞു.
 
ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്ന കേരളത്തില്‍ ഏറെ ഭീതിയോടെയാണ്‌ ജപ്പാന്‍ജ്വരം പടരുമെന്ന മുന്നറിയിപ്പിനെ ജനങ്ങള്‍ കാണുന്നത്‌. സംസ്ഥാനത്തങ്ങോളമിങ്ങോളം മാലിന്യനിര്‍മാര്‍ജനം ലക്ഷ്യം കാണാതെ പോകുന്നതും കുമിഞ്ഞുകൂടുന്നതുമാണ്‌ ജപ്പാന്‍ജ്വരത്തിന്റെ സാധ്യതയേറ്റുന്നത്‌. ഏറെമാരകമായ ജപ്പാന്‍ജ്വരം കേരളത്തില്‍ ആഞ്ഞടിച്ചാല്‍ കൂട്ടമരണമായിരിക്കും അനന്തരഫലമെന്നും ഇതുകൊണ്ടുതന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും പൊതുജനങ്ങളും മാലിന്യനിര്‍മാര്‍ജനത്തിന്‌ ഒന്നാംസ്ഥാനം നല്‍കണമെന്നുമാണ്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പുനല്‍കുന്നത്‌. ഇതിനിടെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക്‌ പന്നിപ്പനി (എച്ച്‌1 എന്‍1) രോഗം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls