| തൃപ്പൂണിത്തുറയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് ഷീറ്റ്; അട്ടിമറി ശ്രമമല്ലെന്ന് പോലിസ് |
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. മുളന്തുരുത്തിക്കും തൃപ്പൂണിത്തുറക്കുമിടയില്‍ കുരീക്കാട് റെയില്‍വേ ഗേറ്റിനു സമീപം ഒന്നര കിലോമീറ്റര്‍ ദൂരെ കായപ്പുറത്ത് ആണ് ടിന്‍ ഷീറ്റ് റെയില്‍പാളത്തിന് കുറുകെ വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. 10 കിലോ ഭാരമുള്ള ടിന്‍ ഷീറ്റാണ് റെയില്‍വേ ട്രാക്കില്‍ ഇട്ടിരുന്നത്. കുരീക്കാട് കായപറമ്പിനു സമീപമാണ് ട്രാക്കില്‍ ഷീറ്റ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഷണ്ടിംഗിനായി കോട്ടയത്തുനിന്നും വരികയായിരുന്ന രണ്ട് എഞ്ചിനുകള്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ ടിന്‍ ഷീറ്റിലൂടെ കയറിയിറങ്ങി. എന്നാല്‍ തീവണ്ടി അപകത്തില്‍പെട്ടില്ല. ട്രയിന്‍ മറിച്ചിടാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍ എന്നു കരുതുന്നു. എഞ്ചിന്‍ ഡ്രൈവര്‍ പെട്ടെന്ന് തന്നെ സംഭവം സ്റ്റേഷന്‍ അധികൃതരെ വിളിച്ചറിയിക്കുകയായിരുന്നു. എഞ്ചിന്‍ കടന്നുപോയതിനുശേഷം പിന്നാലെ വരുന്ന ബോഗികള്‍ മറിയണമെന്ന ലക്ഷ്യത്തിലായിരിക്കാം ഇതിനു പിന്നിലുള്ളതെന്ന് റെയില്‍വേ പൊലീസ് പറയുന്നു. സംഭവത്തിനു അരമണിക്കൂര്‍ മുമ്പ് ഇതുവഴി കോട്ടയം -എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയിരുന്നു. ഈ സമയത്ത് ഇരുമ്പ് ഷീറ്റ് പാളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് റെയില്‍വേ പൊലീസ് സൂചിപ്പിച്ചു. സി.ഐ ബിജു കെ. സ്റ്റീഫന്‍, എസ്.ഐ. ജയകൃഷ്ണന്‍ തുടങ്ങിയ പൊലീസ് സംഘവും പരിശോധന നടത്തി. ഇരുമ്പ് ഷീറ്റ് എറണാകുളം റെയില്‍വേ പൊലീസ്സ്റ്റേഷിലേക്ക് മാറ്റി. സംഭവത്തിനുശേഷം കൊല്ലം-എറണാകുളം പാസഞ്ചര്‍ ഇതുവഴി കടന്നുപോയി. അട്ടിമറി ശ്രമമാണോ എന്ന് റെയിവേക്കോ പൊലീസിനോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആരുടെയെങ്കിലും ബോധപൂര്‍വ്വമായ ശ്രമമാണോ ഇതിനു പിന്നിലുള്ളതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെനിന്നും ഒന്നര കിലോമീറ്റര്‍ മാറി ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിജനമായ സ്ഥലത്തെ റെയില്‍വേ ട്രാക്കില്‍ ആണ് ഇരുമ്പ് ഷീറ്റ് വച്ചിരുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. മുളന്തുരുത്തിക്കും തൃപ്പൂണിത്തുറക്കുമിടയില്‍ കുരീക്കാട് റെയില്‍വേ ഗേറ്റിനു സമീപം ഒന്നര കിലോമീറ്റര്‍ ദൂരെ കായപ്പുറത്ത് ആണ് ടിന്‍ ഷീറ്റ് 
-°C 